കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ കാറ് കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം മനപ്പൂര്‍വമല്ലെന്ന് പ്രതി അജ്മല്‍. വാഹനത്തിന് അടിയില്‍ ആളുണ്ടായത് അറിഞ്ഞില്ലെന്നും അറിഞ്ഞിരുന്നെങ്കില്‍ വാഹനം നിര്‍ത്തിയേനെയെന്നും അജ്മല്‍ മാധ്യമങ്ങളോട് പറഞ്ഞു. എംഡിഎംഎ ഉപയോഗിക്കാറില്ലെന്നും ശ്രീക്കുട്ടിയുടെ കയ്യില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും അജ്മല്‍ പറഞ്ഞു.
'ഞാന്‍ സ്വയം കീഴടങ്ങിയതാണ്. എനിക്ക് രക്ഷപ്പെടാന്‍ ഒരുപാട് മാര്‍ഗമുണ്ടായിരുന്നു. രക്ഷപ്പെട്ടില്ല. വൈകിട്ടാണ് ഒരാള്‍ മരിച്ചെന്ന് അറിയുന്നത്. വണ്ടി ഇടിച്ചപ്പോള്‍ ഒരാള്‍ കഴുത്തില്‍ കയറിപ്പിടിച്ചപ്പോഴാണ് ഞാന്‍ വണ്ടിയെടുത്ത് പോയത്. വണ്ടിയുടെ അടിയില്‍ ആളുണ്ടെന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ നിര്‍ത്തിയേനെ. എന്നെ മര്‍ദിക്കാനാണ് ശ്രമിച്ചത്. പുറകെ വന്ന് എന്നെ മര്‍ദിച്ചു. അബദ്ധം പറ്റിയതാണ്. മനപ്പൂര്‍വം ചെയ്തതല്ല,' അജ്മല്‍ പറഞ്ഞു.
അജ്മലിനെയും മറ്റൊരു പ്രതിയായ ശ്രീക്കുട്ടിയെയും ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് കസ്റ്റഡി കാലാവധി അവസാനിക്കും. മൂന്ന് ദിവസം പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. മൂന്ന് ദിവസം നല്‍കാന്‍ പാടില്ലെന്നും രണ്ട് മണിക്കൂര്‍ കസ്റ്റഡിയില്‍ നല്‍കണമെന്നും ശ്രീക്കുട്ടിയുടെ അഭിഭാഷകനും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികള്‍ ലഹരിയ്ക്ക് അടിമയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു. ചോദ്യം ചെയ്യുമ്പോള്‍ പ്രതികളുടെ മൊഴികള്‍ പരസ്പര വിരുദ്ധമായിരുന്നുവെന്നും മെഡിക്കല്‍ പരിശോധനയില്‍ എംഡിഎംഎ ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ചോദ്യം ചെയ്യുമ്പോള്‍ പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മരിച്ച കുഞ്ഞുമോളുമായി പ്രതികള്‍ക്ക് മുന്‍വൈരാഗ്യം ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം ശ്രീക്കുട്ടിയെ കസ്റ്റഡിയില്‍ വിട്ടതെന്തിനാണെന്ന് ശ്രീക്കുട്ടിയുടെ അഭിഭാഷകന്‍ ചോദിച്ചു. ആരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍ ശ്രീക്കുട്ടിയെ പ്രതിയാക്കിയതെന്നും എംഡിഎംഎ ഉപയോഗിച്ചതിന് എന്ത് തെളിവാണ് ഉള്ളതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചോദിച്ചു. എന്തിനാണ് താമസ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തുന്നതെന്നും അഭിഭാഷകന്‍ ചോദിച്ചു. തിരുവോണ ദിവസമാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്ത കുഞ്ഞുമോളെ ഇടിച്ച ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു.
കാറിനടിയില്‍ ആളുള്ളത് അറിഞ്ഞില്ല; മനപ്പൂര്‍വമല്ല: അജ്മല്‍
യുവതിയെ കാറ് കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം മനപ്പൂര്‍വമല്ലെന്ന് പ്രതി അജ്മല്‍. എംഡിഎംഎ ഉപയോഗിക്കാറില്ലെന്നും ശ്രീക്കുട്ടിയുടെ കയ്യില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും അജ്മല്‍ പറഞ്ഞു.
New Update
00:00
/ 00:00