ഒറ്റയ്ക്ക് താമസിക്കുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. ബ്ലൗസ് കീറിയ നിലയിലായിരുന്നു.കൊലപാതകമാണെന്ന നി​ഗമനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

author-image
Subi
New Update
crime

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ വീടിന് സമീപം പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊയ്ത്തൂര്‍ക്കോണം മണികണ്ഠ ഭവനില്‍ തങ്കമണി (65)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. ബ്ലൗസ് കീറിയ നിലയിലായിരുന്നു.കൊലപാതകമാണെന്ന നി​ഗമനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

രാവിലെ വീടിന് സമീപത്ത് പറമ്പില്‍ പൂ പറിക്കാനായി പോയിരുന്നു. എന്നാല്‍ മടങ്ങി വരാതിരുന്നതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് സഹോദരന്റെ പുരയിടത്തിന് സമീപം മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്.മൃതദേഹത്തിന് സമീപം ചെമ്പരത്തി അടക്കം പൂക്കൾ കിടപ്പുണ്ട്. മരിച്ച തങ്കമണി ഭിന്നശേഷിക്കാരിയാണ്

ഉടുത്തിരുന്ന മുണ്ട് കൊണ്ട് പുതപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കാതിലുണ്ടായിരുന്ന കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ സഹോദരിയാണ് തങ്കമണിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Differently Abled