ഡിജിറ്റൽ അറസ്റ്റ് : 5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ

ഈ കാര്യത്തിന് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും  കോടതിയിൽ വെരിഫൈ  ചെയ്യുന്നതിനായി  പരാതിക്കാരന്റെ പേരിലുള്ള അക്കൗണ്ടിലെ മുഴുവൻ തുകയും നോട്ടറിയുടെ ബാങ്ക് അക്കൗണ്ടെന്ന് വ്യാജേന 5 ലക്ഷത്തോളം രൂപ തട്ടിയെടുത്തു.

author-image
Shyam Kopparambil
New Update
W

തൃക്കാക്കര: മുംബൈ പോലീസിന്റെ പേരിൽ എറണാകുളം സ്വദേശിയുടെ 5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ.കൊടുവള്ളി സ്വദേശി കെയ്താപ്പറമ്പിൽ വീട്ടിൽ കെ.പി ജാഫർ (27)നെ കൊച്ചി സൈബർ പോലീസ് പിടികൂടിയത്.കൊറിയർ സർവ്വീസ് സ്ഥാപനത്തിലെ ജീവനക്കാരനാണെന്നും,നിങ്ങളുടെ പേരിലുള്ള മുംബൈ അന്ധേരി ക്രോസ് റോഡിലുള്ള വിലാസത്തിൽ നിന്നും  ചൈനയിലെ ഷാങ് ഹായിലേക്ക് മുംബൈയിലുള്ള വാംഗിൾ എന്നയാളുടെ പേരിൽ നിയമവിരുദ്ധമായി എം.ഡി.എം.എ, നാല് എ.ടി.എം കാർഡുകൾ,ലാപ്ടോപ്പ്  പണം, എന്നിവ ഉൾപ്പടെ അയച്ചിട്ടുണ്ടെന്ന് എറണാകുളം രവിപുരം സ്വദേശിക്ക് മുന്നറിയിപ്പ് നൽകി.തുടർന്ന്  മറ്റൊരു നമ്പറിൽ നിന്നും മുംബൈ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്നും, ഈ കാര്യത്തിന് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും  കോടതിയിൽ വെരിഫൈ  ചെയ്യുന്നതിനായി  പരാതിക്കാരന്റെ പേരിലുള്ള അക്കൗണ്ടിലെ മുഴുവൻ തുകയും നോട്ടറിയുടെ ബാങ്ക് അക്കൗണ്ടെന്ന് വ്യാജേന 5 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. താൻ കബളിപ്പിക്കുകയാണെന്ന് മനസിലാക്കിയ യുവാവ് പോലീസിനെ സമീപിക്കുകയായിരുന്നു. എറണാകുളം ടൗൺ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത കേസിൽ പോലീസിന്റെ നിർദ്ദേശാനുസരണം 1930 നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലും രജിസ്റ്റർ ചെയ്തു.പിന്നീട്  കേസ് കൊച്ചി സിറ്റി സൈബർ പോലീസ് സ്റ്റേഷന് കൈമാറുകയായിരുന്നു.സൈബർ പോലീസ് ബാങ്ക് അക്കൗണ്ട് ടാൻസാക്ഷനുകളുടെയും സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ നിന്നും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്.തുടർന്ന് സൈബർ അസി.കമ്മീഷണർ  എം.കെ മുരളിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്. എസ്.ഐ  പി.ആർ സന്തോഷ്', സിവിൽ പോലീസ് ഓഫീസർമാരായ ആൽഫിറ്റ് ആൻഡ്രൂസ്, ഷറഫുദ്ദീൻ, ദീപ പി.എക്സ് എന്നിവരുള്ള സംഘമാണ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  

cyber crime cyber case kochi