/kalakaumudi/media/media_files/2024/12/01/neNwubnSK5Ocpldpp7YU.jpg)
.മലപ്പുറം അരീക്കോട് സ്വദേശി മൊക്കത്ത് എൻട്രത്ത് വീട്ടിൽ മുഹമ്മദ് മുഹസിൽ (22), കോഴിക്കോട് മാവൂർ സ്വദേശി കുന്നംപറമ്പിൽ കെ.പി മിസ്ഹാപ് (21 )
# 1.34 ലക്ഷം രൂപയും,ഇന്നോവ കാറും പിടികൂടി
തൃക്കാക്കര: ഡൽഹി പോലീസിന്റെ പേരിൽ ഭീഷണിപ്പെടുത്തി 4.11 കോടി തട്ടിയ കേസിൽ രണ്ടുപേരെ സൈബർ പോലീസ് പിടികൂടി.മലപ്പുറം അരീക്കോട് സ്വദേശി മൊക്കത്ത് എൻട്രത്ത് വീട്ടിൽ മുഹമ്മദ് മുഹസിൽ (22), കോഴിക്കോട് മാവൂർ സ്വദേശി കുന്നംപറമ്പിൽ കെ.പി മിസ്ഹാപ് (21 ) എന്നിവരെയാണ് സൈബർ പോലീസ് പിടികൂടിയത്.കാക്കനാട് എൻ ജി.ഓ കോട്ടേഴ്സ് സ്വദേശി ബെറ്റി ജോസഫിനെ ഡിജിറ്റൽ അറസ്റ്റിലാക്കി നാലു കോടി പതിന്നൊന്ന് ലക്ഷത്തി തൊണ്ണൂരായിരത്തി തൊണ്ണൂറ്റി നാലു രൂപ തട്ടിയെടുത്ത പരാതിയിലാണ് ഇരുവരും പിടിയിലാവുന്നത്. ഇവരിൽ നിന്നും 1.34 ലക്ഷം രൂപയും,ഇന്നോവ കാറും പിടികൂടി..ഒക്ടോബർ 16 മുതൽ 21 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയത്.ഡൽഹി ഐ.സി.ഐ.സി ബാങ്കിൽ പരാതിക്കാരിയുടെ പേരിൽ അക്കൗണ്ടുണ്ടെന്നും മനുഷ്യക്കടത്തും,ലഹരികടത്തും നടത്തുന്ന സന്ദീപ് കുമാർ എന്നയാൾ നിങ്ങളുടെ അകൗണ്ടുവഴി നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതായി കണ്ടെത്തിയതായും .ഇയാൾക്കെതിരെ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലെ പണം നിയമപരമാണെന്ന് ഉറപ്പ് വരുത്തുന്നതിനായി പണം അവർക്ക് അയച്ചുകൊടുത്തില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും ഡൽഹി പോലീസ് ഉദ്യോഗസ്ഥന്റെ പേരിൽ ഭീഷണിപ്പെടുത്തി.പരാതിക്കാരിയുടെ എസ്.ബി.ഐ അക്കൗണ്ടുകളിൽ നിന്ന് 7 തവണകളായി 4,11,900,94 രൂപ തട്ടിയെടുക്കുകയുമായിരുന്നു. പിന്നീട് പരാതിക്കാരി നടത്തിയ അന്വേഷണത്തിൽ തട്ടിപ്പാണെന്ന് കണ്ടെത്തുകയായിരുന്നു.തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസ് സൈബർ പൊലീസിന് കൈമാറുകയായിരുന്നു.കേസിൽ കൂടുതൽ പേര് ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു.പിടിയിലായവർ കമ്മീഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്നവരാണ്.കൊച്ചി സൈബർ അസി.കമ്മിഷണർ എം.കെ മുരളി,എസ്.ഐ പി.ആർ സന്തോഷ്,അഡി.എസ്.ഐ വി.ശ്യാംകമാർ,സി.പി.ഒ അരുൾ ആർ, അജിത് രാജ് നിഗിൽ ജോർജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.