/kalakaumudi/media/media_files/2025/04/05/KJTTugg2FOvq1mkQmnFy.jpg)
സര്‍ക്കാര്‍ ആശുപത്രികളിലെ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഇനി മുതല്‍ ഡിജിറ്റലായി അടയ്ക്കാം. ആദ്യ ഘട്ടത്തില്‍ 313 ആശുപത്രികളിലാണ് ഈ സേവനം ലഭ്യമാവുക. അധികം വൈകാതെ തന്നെ കൂടുതല്‍ ആശുപത്രികളിലേക്ക് ഇവ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയ്ക്കാവശ്യമായ പിഒഎസ് ഉപകരണങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക് എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ലഭ്യമാക്കിയിരിക്കുന്നത്.ക്രെഡിറ്റ് കാര്‍ഡ്, യൂ പി ഐ, ഡെബിറ്റ് കാര്‍ഡ് എന്നിവ വഴി പണം അടയ്ക്കാം.
ഓണ്‍ലൈനായി ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത്, സ്‌കാന്‍ എന്‍ ബുക്ക് എന്നീ സേവനങ്ങളുടെ ഉത്ഘാടനം ഏപ്രില്‍ 7ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വ്വഹിക്കും.