/kalakaumudi/media/media_files/2026/02/25/digil-2026-02-25-14-21-11.jpg)
തിരുവനന്തപുരം: ഭൂഉടമകൾക്ക് 10 അക്ക തനത് ഐഡിയിൽ അധിഷ്ഠിതമായ തിരിച്ചറിയൽ രേഖയായി ഡിജിറ്റൽ റവന്യൂ കാർഡ് മന്ത്രി കെ.രാജൻ പുറത്തിറക്കി.
ഭൂവുടമയ്ക്ക് ആവശ്യമായ റവന്യൂ വകുപ്പിലെ പ്രധാന വിവരങ്ങളെല്ലാം കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ബേ്‌ളാക്ക്‌ചെയിൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനാൽ വിവരങ്ങൾ സുരക്ഷിതമാണ്.
നിലവിലെ വിവിധ ഓഫീസുകളിൽ അപേക്ഷകൾ സമർപ്പിക്കുമ്പോൾ പരിശോധനയ്ക്കായി വ്യത്യസ്ത റവന്യൂ രേഖകൾ ഹാജരാക്കുന്നതിനു പകരമായി കാർഡ് ഐഡി മാത്രം നൽകുന്ന സംവിധാനവും വികസിപ്പിച്ചു വരികയാണ്.
റവന്യൂ വകുപ്പിൽ നിന്നു നൽകിയിട്ടുള്ള സർട്ടിഫിക്കറ്റുകളും നികുതി രസീതുകളും ഇനി ഈ കാർഡ് വഴി ക്രോഡികരിക്കപ്പെടും.
വിവിധവകുപ്പുകളെ ഏകോപിപ്പിച്ച് ന്യായവില റേഷൻകാർഡ്, ആധാർ വിവരങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂമിയുടെ ഇനം,തരം, വിസ്തീർണം,
ഭൂവുടമയുടെ പേരും വിലാസവും ഭൂമിയിലുള്ള കെട്ടിട വിവരങ്ങൾ, ഭൂനികുതി കെട്ടിടനികുതി അധികനികുതി എന്നിവ സംബന്ധിച്ചവിവരങ്ങളാണ് കാർഡിന്റെ ഉള്ളടക്കം. കെൽട്രോണും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും ചേർന്നാണ് കാർഡ് തയ്യാറാക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
