/kalakaumudi/media/media_files/2025/12/09/ba2-2025-12-09-17-55-23.jpg)
തിരുവനന്തപുരം: നടിയെ അതിക്രമിച്ച കേസിലെ വിധിക്ക് പിന്നാലെ പ്രതികരണവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അവള്‍ക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രമാണെന്നും ചുരുക്കം ചില ആളുകള്‍ മാത്രം അയാള്‍ക്കൊപ്പം നിന്നു, അവള്‍ക്കൊപ്പമുണ്ടായിരുന്നു ഈ ദിവസങ്ങളില്‍ വലിയ പ്രയാസത്തിലാണ് അവള്‍ എന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു.
അയാള്‍ക്കു വേണ്ടിയൊരുക്കിയ സ്വീകരണങ്ങളും വാക്കുകളുമെല്ലാം വേദനിപ്പിച്ചു. ഇപ്പോള്‍ വന്നത് അന്തിമ വിധി അല്ല. ഇനിയിയും കോടതികളുണ്ട്. ദിലീപ് ഇപ്പോഴും കുറ്റാരോപിതനാണ്. എതിരാളി ശക്തനും സമ്പന്നനും സ്വാധീനമുള്ളവനുമാണ്. ഫെഫ്കയില്‍ നിന്ന് താന്‍ ഔദ്യോഗികമായി രാജിവെച്ചു. ഇതെല്ലാതെ മറ്റൊന്നും ചെയ്യാനില്ല എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. നടന്‍ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഫെഫ്കയില്‍ നിന്ന് ഭാഗ്യലക്ഷ്മി രാജിവെക്കുന്നത്.
കൂടാതെ, പ്രതീക്ഷ ഉണ്ടായിരുന്നു അവള്‍ക്കെന്നും തകര്‍ന്ന് പോകരുതെന്ന് കരുതിയാണ് അങ്ങോട്ട് പോയത്.വളരെ വിഷമത്തിലാണ് ആവള്‍ ഇപ്പോഴും. കുറ്റാരോപിതന്‍ എന്ന് പറയാന്‍ തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു ബന്ധു തിരിച്ചു വരുന്നത് പോലെയാണ് സിനിമ മേഖലയിലെ ആളുകള്‍ പെരുമാറിയത്.
വിധി വന്നതിന് ശേഷം അവളുറങ്ങിയില്ല, ഞാനും ഉറങ്ങിയില്ല. എന്ത് ചെയ്യുമെന്ന് ഓര്‍ത്തിരുന്നു. അമ്മയ്‌ക്കെതിരെും ഭാഗ്യലക്ഷ്മി രൂക്ഷ ആരോപണങ്ങളാണ് ഉയര്‍ത്തിയത്. അവള്‍ക്ക് വേണ്ടി യോഗം ചേര്‍ന്നില്ലെന്നും എന്നാല്‍ ഇന്നലെ അടിയന്തര യോഗം ചേര്‍ന്നു. ശരിയോടൊപ്പവും തെറ്റിനോടൊപ്പവും എങ്ങനെ ഒരുമിച്ച് നില്‍ക്കാനാവും? സംഘടനയില്‍ നിന്ന് എന്നെ ആരും വിളിച്ചില്ല. വിധി ഇങ്ങനെ ആകാന്‍ കാരണം എന്താണെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്. മെമ്മറി കാര്‍ഡ് രാത്രി ഇരുന്ന് കണ്ടിട്ടുണ്ട്. ഹാഷ് വാല്യൂ മാറിയിട്ടുണ്ട്. കൂറ് മാറിയിട്ടുണ്ട്.
അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഇതില്‍ ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ ഉണ്ട് നിന്റെ കൂടെ എന്ന് പോലും സംഘടനയിലെ ആരും പറഞ്ഞില്ല. അമ്മയില്‍ സ്ത്രീകള്‍ തലപ്പത്തിരുന്നത് കൊണ്ട് കാര്യമില്ലെന്ന് ഇന്ന് മനസിലായി. അയാള്‍ക്കൊപ്പം തന്നെയെന്ന് പറയാതെ പറയുന്നു. മഞ്ജുവിന്റെ പേര് ഇന്നലെ പറഞ്ഞതിന് പിന്നില്‍ ഭയമുണ്ട്. മഞ്ജുവിനോട് എതിരാളി ശക്തനെന്നും കരുതിയിരിക്കണമെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയക്കാരും സംഘടനകളും എല്ലാം അയാള്‍ക്കൊപ്പമാണ്. സൂപ്പര്‍ സ്റ്റാറുകളൊന്നും അവള്‍ക്കൊപ്പമായിരുന്നില്ല. എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
അന്തിമ വിധിയെന്ന നിലയില്‍ സംഘടനകള്‍ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും സംഘടനകള്‍ക്കെതിരെ ഭാ?ഗ്യലക്ഷ്മി തുറന്നടിച്ചു. ദിലീപ് നിരപരാധിയെന്ന് സുപ്രീം കോടതി പറയണം. നിലവില്‍ വിധി പറഞ്ഞത് കീഴ്‌ക്കോടതി മാത്രമാണ്. അതിജീവിതയോട് സംസാരിക്കുക പോലും ചെയ്തില്ലെന്നും ഫെഫ്കയെ ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു.
ദിലീപ് അപേക്ഷ നല്‍കിയാല്‍ സംഘടനകളിലേക്ക് തിരിച്ചെടുക്കുമെന്ന് ബി ഉണ്ണിക്കൃഷ്ണന്‍ ഇന്നലെ പരസ്യമായി തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ സാങ്കേതികമായും ധാര്‍മികമായും ഗുരുതര എതിര്‍പ്പ് രേഖപ്പെടുത്തിയാണ് ഭാഗ്യലക്ഷ്മി രാജി വെച്ചിരിക്കുന്നത്. വളരെ വൈകാരികമായിട്ടാണ് ഭാഗ്യലക്ഷ്മി വിഷയത്തില്‍ പ്രതികരിച്ചത്. ഇന്നലെ വിധി വന്ന സമയത്ത് അതിജീവിതക്കൊപ്പമുണ്ടായിരുന്നു. അവര്‍ കടന്നുവന്ന വേദനകള്‍ ഇത്രയും വര്‍ഷം ഒപ്പം നിന്ന് കണ്ട വ്യക്തിയാണ് താന്‍ എന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
