നടിയെ അക്രമിച്ച കേസിൽ മൊഴിമാറ്റിയത് ദിലീപിന്റെ സ്വാധീനത്തിൽ: ഭാഗ്യലക്ഷ്മി

നടിയെ പരിഹസിക്കാനാണ് അവർ ശ്രമിച്ചത്. സത്യമുണ്ടെന്ന് മനസിലാക്കാൻ അവർ വൈകിപ്പോയി. അതിജീവിതക്കൊപ്പം നിൽക്കാമെന്ന് ഒരു നടിയും പറഞ്ഞില്ല.

author-image
Anagha Rajeev
New Update
a
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ താരങ്ങളുടെ മൊഴികൾ പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി ഭാഗ്യലക്ഷ്മി. താരങ്ങൾ മൊഴിമാറ്റിയത് ദിലീപിന്റെ സ്വാധീനത്തിലാണ്. അതിജീവിതക്കൊപ്പം നിൽക്കാതിരുന്ന സ്ത്രീകളെല്ലാം ഇന്ന് പുറത്തേക്ക് വരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

'നടിയെ പരിഹസിക്കാനാണ് അവർ ശ്രമിച്ചത്. സത്യമുണ്ടെന്ന് മനസിലാക്കാൻ അവർ വൈകിപ്പോയി. അതിജീവിതക്കൊപ്പം നിൽക്കാമെന്ന് ഒരു നടിയും പറഞ്ഞില്ല. മൊഴി മാറ്റിയെന്ന് മാത്രമല്ല നട്ടാൽ കുരുക്കാത്ത നുണയും പറഞ്ഞു.  കാലം അവരെ കൊണ്ട് മറുപടി പറയിപ്പിക്കും. എല്ലാവർക്കുമെതിരെയുള്ള സത്യങ്ങളും പുറത്തുവരും', ഭാഗ്യലക്ഷ്മി പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ പ്രമുഖ താരങ്ങളുടെയടക്കം സാക്ഷിമൊഴികളാണ് പുറത്തുവന്നിരിക്കുന്നത്. കോടതിയിൽ മൊഴി മാറ്റിയത് നടൻ സിദ്ദിഖ് ഉൾപ്പടെ 21 സാക്ഷികളാണ്. ബിന്ദു പണിക്കർ, ഭാമ, നാദിർഷ, ഇടവേള ബാബു എന്നിവരും കൂറുമാറി. പൊലീസിന് നൽകിയ മൊഴി കോടതിയിൽ മാറ്റി പറയുകയായിരുന്നു. കേസിൽ നിർണായകമാകേണ്ടിയിരുന്ന മൊഴികളാണ് സംഘം മാറ്റിപ്പറഞ്ഞത്. സിദ്ദിഖ് ഉൾപ്പെടെ മൊഴിമാറ്റിയത് എട്ടാം പ്രതി ദിലീപിന് അനുകൂലമായി.

dileep dileep case