ശബരിമല സ്വർണ്ണമോഷണക്കേസിൽ തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ വാസ്തവവിരുദ്ധമെന്ന് ഡിണ്ടിഗല്‍ സ്വദേശി മണി

കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്നലെ ദിണ്ഡിഗല്ലിൽ എത്തി പരിശോധന നടത്തുകയും വിവരങ്ങൾ തേടുകയും ചെയ്തതിന് പിന്നാലെയാണ് മണി മാധ്യമങ്ങളെ കണ്ടത്

author-image
Devina
New Update
maniiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

ദിണ്ഡിഗൽ: ശബരിമല  സ്വർണ്ണമോഷണകേസിൽ  തനിക്കെതിരെ ഉന്നയിക്കപ്പെട്ട  ആരോപണങ്ങൾ നിരസിച്ചു ഡിണ്ടിഗൽ സ്വദേശി  മണി.

കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്നലെ ദിണ്ഡിഗല്ലിൽ എത്തി പരിശോധന നടത്തുകയും വിവരങ്ങൾ തേടുകയും ചെയ്തതിന് പിന്നാലെയാണ് മണി മാധ്യമങ്ങളെ കണ്ടത്.

കേരളത്തിൽ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകളിൽ താൻ ചിത്രീകരിക്കപ്പെട്ടത് എങ്ങനെയാണെന്ന് അറിയില്ലെന്നും തനിക്ക്  ചെറിയ  ബിസിനസ്സ് മാത്രമാണുള്ളതെന്നും മണിപറഞ്ഞു .

 മാധ്യമങ്ങൾക്ക് മുന്നിൽ വളരെ വൈകാരികമായിട്ടായിരുന്നു മണി പ്രതികരിച്ചത് .

തന്റെ പക്കലുള്ള വിവരങ്ങൾ എല്ലാം എസ്‌ഐടി ശേഖരിച്ചിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ എല്ലാം അവർക്ക് നൽകിയിട്ടുണ്ട്.

 ഞാൻ സാധാരണക്കാരനാണ്, കേസുമായി ബന്ധപ്പെട്ട ആരെയും അറിയില്ല.

 മൂന്ന് പേരുടെ ഫോട്ടോകൾ കാണിച്ച് പൊലീസ് സംഘം വിവരങ്ങൾ തേടിയിരുന്നു.

 തന്റെ പേരിൽ പെറ്റിക്കേസ് പോലുമില്ല.

ഇതുപോലൊരു വലിയ കേസിൽ എങ്ങനെയാണ് തന്റെ പേരെത്തിയത് എന്ന് അറിയില്ലെന്നും മണി പറയുന്നു.

തന്നെ ഇനിയും വേട്ടയാടരുതെന്നും ജീവനൊടുക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നും മണി മാധ്യമങ്ങളോടു പറഞ്ഞു.

ഫിനാൻസ് മാത്രമാണ് തനിക്കുള്ള ബിസിനസ്, സ്വർണം സംബന്ധിച്ച ഒരു ഇടപാടുമില്ല. _ബാലമുരുകനുമായി കാലങ്ങളായുള്ള ബന്ധമാണുള്ളത്.

 അതിന്റെ പേരിലാണ് ആ ഫോൺ ഉപയോഗിക്കുന്നത് എന്നും മണി ആവർത്തിച്ചു

വിവരങ്ങൾ നൽകാൻ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചുണ്ട്. ഈ മാസം 30ന് തിരുവനന്തപുരത്ത് പോകുമെന്നും മണി അറിയിച്ചു.

കേരളത്തിൽ വന്നിട്ടുള്ളത് പിതാവിന്റെ മരണാന്തര ചടങ്ങിനായിട്ടാണ്, ശബരിമലയ്ക്കും വന്നിട്ടുണ്ട്. അവിടെ ആരെയും പരിചയമില്ലെന്നും മണി പ്രതികരിച്ചു.