സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

70 വയസ്സായിരുന്നു. രോഗബാധിതനായി ചികിത്സയിലായിരുന്നു

author-image
Rajesh T L
Updated On
New Update
harikumar

 

തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. രോഗബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സുകൃതം, ഉദ്യോനപാലകന്‍, സ്വയംവരപ്പന്തല്‍, എഴുന്നള്ളത്ത് തുടങ്ങി 18 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1981 ല്‍ പുറത്തുവന്ന ആമ്പല്‍പൂ ആണ് ആദ്യ ചിത്രം. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുക്കിയ സുകൃതം ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഈ ചിത്രം നേടി.

 

movie malayalam move harikumar