കെ. മധു ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍

സംസ്ഥാന സര്‍ക്കാരിന്റെ സിനിമാനയ രൂപീകരണം അടുത്തമാസം രണ്ട്, മൂന്ന് തിയതികളില്‍ തലസ്ഥാനത്ത് നടക്കാനിരിക്കെയാണ് മധുവിനെ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്.

author-image
Biju
New Update
madhu

തിരുവനന്തപുരം: ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി സംവിധായകന്‍ കെ. മധുവിനെ നിയമിച്ചു. ചലച്ചിത്രവികസന കേര്‍പ്പറേഷന്‍ അംഗമായിരുന്നു മധു. മുന്‍ ചെയര്‍മാന്‍ ഷാജി.എന്‍. കരുണിന്റെ അകാലത്തിലുള്ള വിയോഗത്തെ തുടര്‍ന്നാണ് പുതിയ നിയമനം. മലയാളത്തിലെ വാണിജ്യ സിനിമകളുടെ മാസ്റ്റര്‍ ഡയറക്ടറായാണ് മധുവിനെ അറിയപ്പെടുന്നത്. മാത്രമല്ല മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലര്‍ സിനിമകളുടെ സീരീസുകള്‍ ഒരുക്കിയതും മധുവായിരുന്നു. 

സംസ്ഥാന സര്‍ക്കാരിന്റെ സിനിമാനയ രൂപീകരണം അടുത്തമാസം രണ്ട്, മൂന്ന് തിയതികളില്‍ തലസ്ഥാനത്ത് നടക്കാനിരിക്കെയാണ് മധുവിനെ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്. മുന്‍ ചെയര്‍മാന്‍ ഷാജി.എന്‍. കരുണിന്റെ നേതൃത്വത്തിലായിരുന്നു നയരൂപീകരണവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. 

ഇതിനായി പൊതുജനങ്ങളില്‍ നിന്നും മലയാളത്തിലും ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി സിനിമാ പ്രവര്‍ത്തകരില്‍ നിന്നും അദ്ദേഹം അഭിപ്രായ രൂപീകരണം നടത്തിയിരുന്നു. ഇതിന്റെ ഫലമായാണ് സിനിമാനയരൂപീകരണം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മധു ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി വരുമ്പോള്‍ അദ്ദേഹത്തിനു മുന്നില്‍ നിരവധി കടമ്പകളാണ് ഉള്ളത്. സിബിഐ പോലുള്ള സിനിമകളുടെ ശില്‍പ്പിയായ അദ്ദേഹത്തിന് ഇത്തരം കാര്യങ്ങള്‍ അനായാസം പരിഹരിക്കാന്‍ കഴിയുമെന്നാണ് സിനിമാ മേഖലയിലെ പ്രമുഖര്‍ കരുതുന്നത്.

director k madhu