ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെ ചോദ്യം ചെയ്യുന്നു

എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. എസ്ഐടിയിലെ ഡിവൈഎസ്പിമാർ ഉൾപ്പെടെയുള്ളവരും സ്ഥലത്തുണ്ട്.

author-image
Anagha Rajeev
New Update
ranjith
Listen to this article
0.75x1x1.5x
00:00/ 00:00

ബംഗാളി നടിക്കെതിരായ ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ഡിവൈ എസ്പിമാർ ഉൾപ്പെടെ ഉള്ളവർ സ്ഥലത്തുണ്ട്. എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. എസ്ഐടിയിലെ ഡിവൈഎസ്പിമാർ ഉൾപ്പെടെയുള്ളവരും സ്ഥലത്തുണ്ട്.

പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ രാവിലെ 11:10-ഓടെയാണ് രഞ്ജിത്ത് ഹാജരായത്. കൊച്ചിയിലെ മറൈൻ ഡ്രൈവിലുള്ള തീരദേശ ഐ.ജി. ഓഫീസിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ബംഗാളി നടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിലെ അന്വേഷണത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.

പാലേരി മാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനായി വിളിച്ചുവരുത്തിയ ശേഷം കൊച്ചിയിലെ ഫ്ളാറ്റിൽ വെച്ച് തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ബംഗാളി നടിയുടെ പരാതി.

Director Renjith