ലൈഗികാതിക്രമക്കേസ് റദ്ദാക്കണമെന്ന് സംവിധായകന്‍ രഞ്ജിത്ത്

നടന്മാരെ കാണാന്‍ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ട തെന്നും നടി പറഞ്ഞിരുന്നു. എന്നാല്‍, താന്‍ ഇരയാണെന്നായിരുന്നു ആരോപണങ്ങളോട് രഞ്ജിത്തിന്റെ പ്രതികരണം. പിന്നാലെയാണ് നടി പൊലീസില്‍ പരാതി കൊടുത്തത്.

author-image
Prana
New Update
investigation team took the young mans statement on molestation complaint against ranjith

ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്ത്. 2009ല്‍ നടന്നതായി പറയുന്ന സംഭവത്തില്‍ 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയത്. പരാതിയില്‍ ആരോപിക്കുന്ന കുറ്റകൃത്യങ്ങള്‍ തനിക്കെതിരെ നിലനില്‍ക്കില്ലെന്നും രഞ്ജിത്ത് ഹര്‍ജിയില്‍ പറഞ്ഞു.പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് ബംഗാളി നടിയുടെ പരാതി.' സിനിമയുടെ ചര്‍ച്ച നടത്തുന്നതിനായി രഞ്ജിത്ത് താമസിക്കുന്ന കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിലേക്ക് വിളിച്ചു. ചര്‍ച്ച നടക്കുന്നതിനിടെ രഞ്ജിത്ത് എന്റെ കയ്യില്‍ കടന്നു പിടിച്ചു. പിന്നീട് ലൈംഗിക താത്പര്യത്തോടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായും' ബംഗാളി നടി പരാതിയിൽ പറഞ്ഞിരുന്നു.പ്ലസ് ടു വിദ്യാര്‍ഥിനി ആയിരിക്കെ 2012ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്മാരെ കാണാന്‍ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ട തെന്നും നടി പറഞ്ഞിരുന്നു. എന്നാല്‍, താന്‍ ഇരയാണെന്നായിരുന്നു ആരോപണങ്ങളോട് രഞ്ജിത്തിന്റെ പ്രതികരണം. പിന്നാലെയാണ് നടി പൊലീസില്‍ പരാതി കൊടുത്തത്.

Ranjith