/kalakaumudi/media/media_files/2025/09/07/screens-2025-09-07-15-18-40.png)
കൊച്ചി: സംവിധായകൻ സനൽ കുമാർ ശശിധരനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയിലാണ് പൊലീസിന്‍റെ നടപടി. മഹാരാഷ്ട്രയിലെ സഹാർ പൊലീസ് സ്റ്റേഷനിലേക്ക് സനൽ കുമാറിനെ മാറ്റിയിട്ടുണ്ട്. പരാതിയെ തുടർന്ന് നേരത്തെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ഇതേത്തുടർന്ന് സനൽ കുമാറിനെ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു.
സംവിധായകനെ കൊച്ചിയിലെത്തിക്കുന്നതിനായി എളമക്കര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം സഹാറിലേക്ക് തിരിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെയോടെയായിരുന്നു അമെരിക്കയിൽ നിന്നുമെത്തിയ സനൽ കുമാറിനെ മുംബൈയിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. നടിയുടേതെന്ന പേരിൽ ശബ്ദരേഖകളും നിരവധി പോസ്റ്റുകളും സനൽ കുമാർ സമൂഹമാധ‍്യമത്തിൽ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടി പൊലീസിനെ സമീപിച്ചത്.