സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി; സംവിധായകൻ അറസ്റ്റിൽ

മലപ്പുറം പൂച്ചാൽ കല്ലറമ്മൽ വീട്ടിൽ എ.ഷാജഹാനാണ്(31) പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. ജെയിംസ് കാമറൂൺ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

author-image
anumol ps
New Update
arrest n

 


കൊച്ചി∙ സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സംവിധായകൻ അറസ്റ്റിൽ. മലപ്പുറം പൂച്ചാൽ കല്ലറമ്മൽ വീട്ടിൽ എ.ഷാജഹാനാണ്(31) പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. ജെയിംസ് കാമറൂൺ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

കണ്ണൂർ സ്വദേശിയായ യുവതിക്കൊപ്പം വെണ്ണലയിലാണു ഷാജഹാൻ താമസിച്ചിരുന്നത്. ജെയിംസ് കാമറൂൺ എന്ന ചിത്രത്തിൽ യുവതി അഭിനയിച്ചെങ്കിലും സിനിമ പുറത്തിറങ്ങിയില്ല.

യുവതിയെ വിവാഹം കഴിക്കുമെന്നായിരുന്നു ഷാജഹാൻ പറഞ്ഞിരുന്നതെങ്കിലും ഇയാൾ വിവാഹിതനാണെന്ന വിവരം പിന്നീടു യുവതി അറിഞ്ഞു. ഇതോടെയാണു പരാതി നൽകിയത്. തുടർച്ചയായി ബലാത്സംഗം ചെയ്യുക, ഭീഷണി, വഞ്ചന, ആയുധം ഉപയോഗിച്ചു മുറിവേൽപിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണു ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 

Arrest director shajahan