പൊതുമരാമത്ത് ക്വാര്‍ട്ടേഴ്‌സുകളില്‍ ദുരന്തബാധിതര്‍ക്ക് താല്‍ക്കാലിക താമസമൊരുക്കും: മന്ത്രി റിയാസ്

പൊതുമരാമത്ത് വകുപ്പിന്റെ 27 ക്വാര്‍ട്ടേഴ്‌സുകള്‍ ഇതിനുവേണ്ടി ഉപയോഗിക്കും. കല്‍പ്പറ്റയില്‍ 15, പടിഞ്ഞാറത്തറയില്‍ 6, ബത്തേരിയില്‍ 2, കാരാപ്പുഴയില്‍ 4 എന്നിങ്ങനെയാണ് ക്വാര്‍ട്ടേഴ്‌സുകള്‍ അനുവദിക്കാന്‍ സാധിക്കുക.

author-image
Prana
New Update
muhammed riyas
Listen to this article
0.75x1x1.5x
00:00/ 00:00

വയനാട് ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരുടെ പുനരധിവാസം പൂര്‍ത്തിയാകുന്നത് വരെ പൊതുമരാമത്ത് വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ താമസത്തിന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്.
പൊതുമരാമത്ത് വകുപ്പിന്റെ 27 ക്വാര്‍ട്ടേഴ്‌സുകള്‍ ഇതിനുവേണ്ടി ഉപയോഗിക്കും. കല്‍പ്പറ്റയില്‍ 15, പടിഞ്ഞാറത്തറയില്‍ 6, ബത്തേരിയില്‍ 2, കാരാപ്പുഴയില്‍ 4 എന്നിങ്ങനെയാണ് ക്വാര്‍ട്ടേഴ്‌സുകള്‍ അനുവദിക്കാന്‍ സാധിക്കുക. ഇതിനുപുറമെ അറ്റകുറ്റപ്പണികള്‍ നടത്തിലും ചില ക്വാര്‍ട്ടേഴ്‌സുകള്‍ ഉപയോഗയോഗ്യമാക്കും. ഒഴിഞ്ഞുകിടക്കുന്ന കൂടുതല്‍ ക്വാര്‍ട്ടേഴ്‌സുകളുടെ എണ്ണമെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സാധ്യമായ എല്ലാ വകുപ്പുകളുടെയും കെട്ടിടങ്ങള്‍ ഉപയോഗിക്കാന്‍ ആണ് തീരുമാനിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന്റെ ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെ സര്‍ക്കാരിന്റെ കീഴിലുള്ള കെട്ടിടങ്ങളില്‍ 64 കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ഒരുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്-മന്ത്രി പറഞ്ഞു.

muhammed riyas Wayanad landslide