അപകർഷം - കവിത - രജിതമോഹൻ ഏണിക്കര

അറിവായ് തെളിയുന്ന നേരത്തു നിന്നുള്ളിൽ ഇരുളായ് കരിപടർത്തുന്നു. സ്വപ്നപുഷ്പങ്ങൾ  വിടർത്തുന്ന നേരത്തു നഷ്ടസ്വപ്നം നിറയ്ക്കുന്നു. നന്മകൾ ചെയ്യുന്ന നേരമേറാതുടൻ കാലുഷ്യമേറ്റിവയ്ക്കുന്നു. അറിയില്ലയോ എന്ന അരുമഭാവത്തിൽ  നിൻനിഴലുപോൽ പിൻതുടരുന്നു.

author-image
Ashraf Kalathode
New Update
581882142_2072741636853715_1891419964119209648_n

കവിത

അപകർഷം

രജിതമോഹൻ ഏണിക്കര


നിഴലായി നിന്നെ ഞാൻ 
പിൻതുടരുന്നുണ്ടു
വിജയമേ നീയറിയാതെ.

പലതായി രൂപമെടുക്കുവാൻ, 
മാറുവാൻ,
അറിയാമെനിക്കതിനാലേ

ഉയരേക്കു കയറുകിൽ 
പിൻവിളിയോടെ ഞാൻ
താഴേക്കിറക്കിനിറുത്തുന്നു.

അറിവായ് തെളിയുന്ന
നേരത്തു നിന്നുള്ളിൽ
ഇരുളായ് കരിപടർത്തുന്നു.

സ്വപ്നപുഷ്പങ്ങൾ 
വിടർത്തുന്ന നേരത്തു
നഷ്ടസ്വപ്നം നിറയ്ക്കുന്നു.

നന്മകൾ ചെയ്യുന്ന
നേരമേറാതുടൻ
കാലുഷ്യമേറ്റിവയ്ക്കുന്നു.

അറിയില്ലയോ എന്ന
അരുമഭാവത്തിൽ 
നിൻനിഴലുപോൽ പിൻതുടരുന്നു.

ഒടുവിലാ പിടിവിട്ട് 
മുന്നിലേയ്ക്കോടി 
നിന്നാത്മാവിൽ ഞാനലിയുന്നു.

അരുതുകളോതി,
ഒളിച്ചിരിക്കുന്നു ഞാനപകർഷബോധമായെന്നും.

തിരുവനന്തപുരംജില്ലയിലെ  കരകുളത്തെ ഏണിക്കരയിൽ താമസിക്കുന്നു. ആനുകാലികങ്ങളിൽ എഴുതാറുണ്ട്.
കവിതാസമാഹാരം: ദൈവത്തെ വിൽക്കുന്നവർ

poem