/kalakaumudi/media/media_files/2025/06/01/SCxwHRc18AuBDFTlV0TU.jpeg)
പഠനോപകരണ വിതരണവും,അനുമോദനവും തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ രാധാമണി പിള്ള ഉദ്ഘാടനം ചെയ്യുന്നു.
തൃക്കാക്കര: തൃക്കാക്കര നഗരസഭ ബി.എം നഗർ വാർഡിലെ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അനുമോദനവും,പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. സെന്റ് സെബാസ്റ്റ്യൻ ഹാളിൽ "ആദരവ് 2025" എന്നപേരിൽ സംഘടിപ്പിച്ച പരിപാടി തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ രാധാമണി പിള്ള ഉദ്ഘാടനം ചെയ്തു.പഠനോപകരണ വിതരണം മുൻ ന്യൂനപക്ഷ കമ്മിറ്റി ചെയർമാൻ വി.വി അഗസ്റ്റിൻ നിർവഹിച്ചു.എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികളെ ജോർജ് കുട്ടി പള്ളിപ്പാടൻ ആദരിച്ചു.പ്ലസ് ടു പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികളെ തൃക്കാക്കര നഗരസഭ കൗൺസിലർ ജിജോ ചങ്ങംതറ ആദരിച്ചു.വാർഡ് കൗൺസിലർ അജുന ഹാഷിം അധ്യക്ഷത വഹിച്ചു.കൗൺസിലർ , പി.സി മനൂപ് തുടങ്ങിയവർ സംസാരിച്ചു.