വെണ്ണല ബാങ്കിൽ സൗജന്യ ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു.

ജൂലൈ 31 വൈകിട്ട് നാലുമണിവരെയാണ് ഔഷധ കഞ്ഞി വിതരണം.  

author-image
Shyam Kopparambil
New Update
rer

വെണ്ണല ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സൗജന്യ ഔഷധ കഞ്ഞിയുടെ വിതരണോദ്ഘാടനം സി.എം.ദിനേശ്മണി നിർവഹിക്കുന്നു. 

കൊച്ചി :-വെണ്ണല സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എല്ലാ കർക്കിടക മാസത്തിലും ജനങ്ങൾക്കായി നൽകിവരുന്ന ഔഷധ കഞ്ഞി വിതരണം ആരംഭിച്ചു . 
 ഔഷധ കഞ്ഞിയുടെ വിതരണോദ്ഘാടനം മുൻ മേയർ സി.എം.ദിനേശ്മണി, അഡ്വ.എൻ.എൻ.ഗിരിജയ്ക്ക് നൽകി നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ്   അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി.എസ്.മോഹൻദാസ്,വത്സലാ പവിത്രൻ, കെ.ജി.സുരേന്ദ്രൻ,വിനീത സക്സേന,ആശാകലേഷ്, പി.പി.രാധാകൃഷ്ണൻ, വി.ആർ.സത്യൻ എന്നിവർ സംസാരിച്ചു.
ജൂലൈ 31 വൈകിട്ട് നാലുമണിവരെയാണ് ഔഷധ കഞ്ഞി വിതരണം.

Ernakulam News kakkanad news