/kalakaumudi/media/media_files/2025/11/24/electionnnnn-kerala-2025-11-24-13-58-20.jpg)
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടർമാർക്കുള്ള തപാൽ ബാലറ്റ് വിതരണം മറ്റന്നാൾ ആരംഭിക്കും.
ത്രിതല പഞ്ചായത്തുകളിലേക്ക് വോട്ടു ചെയ്യാൻ 3 ബാലറ്റുകളും മുനിസിപ്പാലിറ്റി കോർപറേഷൻ എന്നിവയിലേക്ക് ഒരു ബാലറ്റുമാണു നൽകുക.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടർമാർ തപാൽ ഫോം 15 ൽ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നൽകണം.
അപേക്ഷാ ഫോം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്‌സൈറ്റിലും അപേക്ഷ വോട്ടെടുപ്പിന് ഏറ്റവുംകുറഞ്ഞത് 7 ദിവസം മുൻപോ അല്ലെങ്കിൽ വരണാധികാരിക്ക് അനുവദിക്കാവുന്ന കുറഞ്ഞ കാലാവധിക്ക് മുൻപോ ലഭിക്കുന്ന തരത്തിൽ വരണാധികാരികൾക്ക് അയയ്ക്കണം.
നേരിട്ടും നൽകാം. അപ്പോൾ അപേക്ഷകൻ സ്വന്തം ഐഡന്റിറ്റി ബോധ്യപ്പെടുത്തണം.
തപാൽ ബാലറ്റിന് അർഹരായവർ
പോളിങ് സ്‌റ്റേഷനിൽ പോളിങ് ഡ്യൂട്ടിയുള്ളവർ പോളിങ് ദിവസം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തിരഞ്ഞെടുപ്പ് കമ്മിഷനിലെ ജീവനക്കാർ, ജില്ല തിരഞ്ഞെടുപ്പ് ഓഫീസുകളിലെയും പഞ്ചായത്ത് മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെയും ഇലക്ഷൻ വിഭാഗം ജീവനക്കാർ വരണാധികാരി ഉപവരണാധികാരി എന്നിവരുടെ ഓഫീസുകളിലെ ഇലക്ഷൻ വിഭാഗം ജീവനക്കാർ നിരീക്ഷകർ, സെക്ടറൽ ഓഫീസർമാർ, ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
