പഠനോപകരണവും,നിക്ഷേപ സമാഹരണ പുരസ്കാര വിതരണവും

കണയന്നൂർ താലൂക്ക് സഹകരണ കാർഷിക  ഗ്രാമവികസന ബാങ്കിന്റെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും കൂടുതൽ നിക്ഷേപം സമാഹരിച്ച ഭരണസമിതി അംഗത്തിനും ജീവനക്കാരനമുള്ള അവാർഡുകളും വിതരണം ചെയ്തു.

author-image
Shyam Kopparambil
New Update
asd

വിദ്യാർഥികൾക്ക് പഠനോപകരണ വിതരണം ബാങ്ക് പ്രസിഡന്റ് എം.പി.ഉദയൻ നിർവഹിക്കുന്നു. 

 

കൊച്ചി: കണയന്നൂർ താലൂക്ക് സഹകരണ കാർഷിക  ഗ്രാമവികസന ബാങ്കിന്റെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും കൂടുതൽ നിക്ഷേപം സമാഹരിച്ച ഭരണസമിതി അംഗത്തിനും ജീവനക്കാരനമുള്ള അവാർഡുകളും വിതരണം ചെയ്തു.പാലാരിവട്ടം ബാങ്ക് ഹെഡ്‌ ഓഫീസ് ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ബാങ്ക് പ്രസിഡന്റ് എം.പി.ഉദയൻ വിതരണോത്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ്  പി.വി.ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ ഷാജൻ ആൻ്റണി, മീനു സുകുമാരൻ, എം.ഐ.അബ്ദുൾ റഹിം,  അഗ്രികൾച്ചറൽ ഓഫീസർ സ്വീറ്റി സുരേന്ദ്രൻ സെക്രട്ടറി  സന്ധ്യ ആർ മേനോൻ , അസിസ്റ്റൻറ് സെക്രട്ടറി പി.എസ്.സിജു  തുടങ്ങിയവർ സംസാരിച്ചു.ബാങ്കിന്റെ പ്രവർത്തന മേഖലയിലുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കാണ് ബാഗ്, കുട തുടങ്ങിയവ വിതരണം ചെയ്തത്,
 ചടങ്ങിൽ 2024-25 വർഷത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപം സമാഹരിച്ചതിനുള്ള അവാർഡ് ഭരണസമിതി അംഗമായ ലേഖ ഷാജിയും, ജീവനക്കാരനായ ഇ.യു അരുൺ കൃഷ്ണയും ഏറ്റുവാങ്ങി

 

palarivattom karshika vikasana bank Kanayannur Taluk Cooperative Agricultural Rural Development Bank palarivattom