വയോ രക്ഷ മരുന്ന് വിതരണം ആരംഭിച്ചു

വയോരക്ഷ പദ്ധതിയുടെ ഭാഗമായുള്ള മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം

author-image
Shyam
New Update
1

ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വയോ രക്ഷ പദ്ധതിയുടെ ഭാഗമായുള്ള മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിക്കുന്നു

Listen to this article
0.75x1x1.5x
00:00/ 00:00

കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്ത് 2023 - 2024 വാർഷിക പദ്ധതിയുടെ ഭാഗമായി 88 ലക്ഷം രൂപ ചെലവഴിച്ച് വയോജനങ്ങൾക്കായി നടപ്പിലാക്കുന്ന വയോരക്ഷ പദ്ധതിയുടെ ഭാഗമായുള്ള മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു വൈസ് പ്രസിഡന്റ് എൽസി ജോർജ് അദ്ധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആശ സനിൽ എം ജെ ജോമി, ശാരദ മോഹൻ,ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എസ് ഷിനോ, ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ: ശ്രീലേഖ എന്നിവർ പ്രസംഗിച്ചു ജില്ലയിലെ 82 ആയുർവേദ ഡിസ്പെൻസറികൾ വഴിയോരക്ഷ മരുന്നുകൾ വിതരണം ചെയ്യും

kakkanad kochi kakkanad news