/kalakaumudi/media/media_files/2025/11/17/blo-2025-11-17-15-22-16.jpg)
കോഴിക്കോട്: എസ്‌ഐആർ ഫേം വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടി ചേവായൂർ ബിഎൽഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ജില്ലാ കലക്ടർ.
പിഡ്ബ്ല്യുയു സീനിയർ ക്ലാർക്കായ അസ്‌ലമിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 984വോട്ടർമാരിൽ 390 പേർക്കാണ് ബിഎൽഒ നോട്ടീസ് നൽകിയതെന്നും കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു.
അതേസമയം, എസ്‌ഐആർ നടപടികളുടെ പേരിൽ ജീവനക്കാരെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കോഴിക്കോട് കലക്ടറേറ്റിൽ ബിഎൽ ഒമാർ പ്രതിഷേധവുമായി രംഗത്തെത്തി.
എൻജിഒ അസോസിയേഷന്റെ നേത്യത്വത്തിലാണ് പ്രതിഷേധിക്കുന്നത്. കലക്ടറുടെ ചേംബറിന് മുന്നിൽ കുത്തിയിരുന്നാണ് പ്രതിഷേധം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
