/kalakaumudi/media/media_files/2025/04/07/8UMfFzmSJfE6vBqdZAAx.jpeg)
തൃക്കാക്കര നഗരസഭയെ മാലിന്യമുക്ത നഗരസഭയായി ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പ്രഖ്യാപിക്കുന്നു
തൃക്കാക്കര: മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി തൃക്കാക്കര നഗരസഭയെ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങ് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് തൃക്കാക്കര നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ അബ്ദു ഷാന, സ്ഥിരം സമിതി ചെയർമാൻമാരായ സ്മിത സണ്ണി,സുനീറ ഫിറോസ്,വർഗീസ് പ്ലാശ്ശേരി, കൗൺസിലർമാരായ ഉണ്ണി കാക്കനാട്, സി.സി വിജു, അഡ്വ. ഹസീന ഉമ്മർ, നഗരസഭ സെക്രട്ടറി ടി.കെ സന്തോഷ്, അസി.എസ്‌സിക്യൂട്ടീവ് എൻജിനിയർ ഷിജു, ഹെൽത്ത് ഇൻസ്പെക്ടർ മധുകുമാർ , ട്രാക്ക് പ്രസിഡന്റ് സലിം കുന്നുംപുറം,തുടങ്ങിയവർ പങ്കെടുത്തു. കൗൺസിലർമാർ, പൊതുജനങ്ങൾ ,ആരോഗ്യ വിഭാഗം ജീവനക്കാർ ,ഹരിത കർമ്മസേന അംഗങ്ങൾ,തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയ സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, യുവജന സംഘടനകൾ,തുടങ്ങി എല്ലാവരുടെയും പരിശ്രമത്തിലൂടെയാണ് നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് ചെയർപേഴ്സൺ പറഞ്ഞു. മാലിന്യ സംസ്കരണത്തിൽ പുതുമയാർന്നതും മാതൃകാപരവുമായ പ്രവർത്തികൾ നടത്തിയ വ്യക്തികളും നഗരസഭയിലെ വിദ്യാലയങ്ങൾക്കും ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.