തൃക്കാക്കര : ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ജില്ലാ ക്ഷീരസംഗമം 'പ്രഗതി ' 26, 27, 28 തീയതികളിൽ തിരുമാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടക്കും.
26 ന് വൈകിട്ട് 3.30 ന് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നിന്ന് ആരംഭിക്കുന്ന ക്ഷീരസംഗമ വിളംബര ജാഥ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് ഫ്ലാഗ് ഓഫ് ചെയ്യും. മിൽമ മേഖലാ ചെയർമാൻ എം.ടി. ജയൻ പതാക ഉയർത്തും.
27 ന് രാവിലെ 9ന് ശില്പശാല, എക്സിബിഷൻ, ചികിത്സാ ക്യാമ്പ് എന്നിവയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ.നിർവഹിക്കും. ക്ഷീരസംഘം ജീവനക്കാർക്കുള്ള ആദരവ് 'മികവ്' ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ കൈമാറും.
28ന് രാവിലെ 9ന് സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും. 12 ന് പൊതുസമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ്, ക്ഷീരവികസന വകുപ്പ് ഉപ ഡയറക്ടർ ട്രീസ തോമസ്, അസിസ്റ്റന്റ് ഡയറക്ടർമാരായ പാർവതി കൃഷ്ണപ്രസാദ്, പ്രിയ ജോസഫ് , തീരുമാറാടി ക്ഷീരസംഘം പ്രസിഡന്റ് സിനു ജോർജ് എന്നിവർ പങ്കെടുത്തു.