ജില്ലയിൽ ജീവനക്കാരുടെ പണിമുടക്ക് വൻ വിജയം - സമരസമിതി

പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ക്ഷാമബത്ത - ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ ഒരുവിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും പണി മുടക്കി.

author-image
Shyam Kopparambil
New Update
s


കൊച്ചി : പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ക്ഷാമബത്ത - ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, കേരളത്തോടുള്ള കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ  നേതൃത്വത്തിൽ ഒരുവിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും പണി മുടക്കി.ജീവനക്കാരുടെ മേഖലയിൽ 72 ശതമാനം പേരും, അദ്ധ്യാപക മേഖലയിൽ 61 ശതമാനം പേരും പണിമുടക്കി. റവന്യൂ വകുപ്പിൽ ആകെയുള്ള 1791 പേരിൽ 1772 പേരും പണിമുടക്കി. ജില്ലാ കളക്ടറേറ്റും അഞ്ച് താലൂക്ക് ഓഫീസുകളും 114 വില്ലേജ് ഓഫീസുകളും അടഞ്ഞ് കിടന്നു. ജില്ലാ സപ്ലൈ ഓഫീസും, ആറ് താലൂക്ക് സപ്ലൈ ഓഫീസുകളും രണ്ട് സിറ്റി റേഷനിംഗ് ഓഫീസുകളും പൂർണ്ണമായും അടഞ്ഞ് കിടന്നു. ലീഗൽ മെട്രോളജി വകുപ്പിലെ ജില്ലയിലെ ഒരു ഓഫീസ് പോലും ഇന്ന് തുറന്നില്ല. സംഘടനാഭേദമന്യേ ജീവനക്കാർ നടത്തിയ പണിമുടക്കിൻ്റെ വിജയം കണ്ടെങ്കിലും  ജീവനക്കാരുടെ ആനുകൂല്യങ്ങൾ അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സമരസമിതി നേതാക്കൾ സർക്കാരിനോടാവശ്യപ്പെട്ടു. സിവിൽ സ്റ്റേഷനിൽ നടന്ന പണിമുടക്ക് വിജയാഹ്ലാദ പ്രകടനത്തെ അഭിവാദ്യം ചെയ്ത് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ബിന്ദു രാജൻ സംസാരിച്ചു. സമരസമിതി ജില്ലാ കൺവീനർ സി.എ അനീഷ്, ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം പി എ രാജീവ്, ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എം എ അനൂപ്, സെക്രട്ടറി ഹുസൈൻ പതുവന, കെ ജി ഒ എഫ് ജില്ലാ സെക്രട്ടറി ബിമൽ എസ്, എ കെ എസ് റ്റി യു സംസ്ഥാന കമ്മിറ്റിയംഗം എം പി രൂപേഷ്, ജില്ലാ ജോയിൻ്റ് സെക്രട്ടറി ബിജോയ് കെ എസ്, ജോയിൻ്റ് കൗൺസിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി സതീഷ്കുമാർ റ്റി എസ്, എ ജി അനിൽകുമാർ, എം സി ഷൈല, സുനിൽകുമാർ പി എസ്, സജു ഉണ്ണികൃഷ്ണൻ, ലോലിത ജി, സനൂപ് സി എ, ഷാജി വി എ തുടങ്ങിയവർ സംസാരിച്ചു.എറണാകുളം സിറ്റിയിൽ നടന്ന പ്രകടനത്തെ അഭിസംബോധന ചെയ്ത് കെ പി പോൾ, ഉണ്ണികൃഷ്ണൻ പി ആർ, ബിജു പി, സരിത ആർ നായർ തുടങ്ങിയവർ സംസാരിച്ചു.കൊച്ചി താലൂക്ക് ഓഫീസിന് മുന്നിൽ നടന്ന പ്രകടനത്തെ അഭിവാദ്യം ചെയ്ത് ഇ പി പ്രവിത, ജെൽസൺ വി ജെ, രജനി വി വി തുടങ്ങിയവർ സംസാരിച്ചു. ആലുവ മിനി സിവിൽ സ്റ്റേഷനിൽ നടന്ന പണിമുടക്ക് വിജയാഹ്ലാദ പ്രകടനത്തെ അഭിവാദ്യം ചെയ്ത് ജോയിൻ്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് അബു സി രഞ്ജി സംസാരിച്ചു. രാഗേഷ് വി ആർ, സി കെ ഉണ്ണികൃഷ്ണൻ, ഇ കെ ലൈജു, സുകന്യ കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.പറവൂരിൽ വിജയാഹ്ലാദ പ്രകടനത്തിന് ശേഷം നടന്ന യോഗം സന്ദീപ് ആർ ഉദ്ഘാടനം ചെയ്തു. ദിലീപ് പി ആർ, എൻ സി ഹോച്ച്മിൻ, അനിത എം എസ് തുടങ്ങിയവർ സംസാരിച്ചു. പെരുമ്പാവൂർ മിനി സിവിൽ സ്റ്റേഷനിൽ നടന്ന പ്രകടനം സുഭാഷ് മാത്യു ഉദ്ഘാടനം ചെയ്തു. ബിജു ചന്ദ്രൻ, ജെസ്ന ബീവി തുടങ്ങിയവർ സംസാരിച്ചു.തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷനിൽ നടന്ന പണിമുടക്ക് വിജയപ്രകടനം ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറിയേറ്റംഗം സന്ധ്യാരാജി ഉദ്ഘാടനം ചെയ്തു. കെ കെ മധുസൂദനൻ, തിലകൻ ആർ, സി ബ്രഹ്മഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ നടന്ന പ്രകടനം ജോൺ കൗൺസിൽ ജില്ലാ ട്രഷറർ കെ കെ ശ്രീജേഷ് ഉദ്ഘാടനം ചെയ്തു അനൂപ് കുമാർ എം എസ് രാജ് മാത്യു എൽദോസ് മാത്യു ഗോകുൽ രാജ്, കെ കെ കബീർ തുടങ്ങിയവർ നേതൃത്വം നൽകി.കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ നടന്ന പണിമുടക്ക് പ്രകടനം ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എസ് കെ എം ബഷീർ ഉദ്ഘാടനം ചെയ്തു. ടി കെ സുരേന്ദ്രൻ, മുജീബ് റഹ്മാൻ, ഇ പി സാജു, വി കെ ചിത്ര, അശോക് എം ടി തുടങ്ങിയവർ സംസാരിച്ചു
kochi kakkanad kakkanad news