/kalakaumudi/media/media_files/2024/12/28/JEKxbIbs2ViB31vrFmQy.jpeg)
തൃക്കാക്കര: എറണാകുളം ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള ജില്ലാ കേരളോത്സവത്തിന്റെ വടം വലി മത്സരത്തിൽ പുരുഷവിഭാഗത്തിൽ അങ്കമാലി ബ്ലോക്ക് ഒന്നാം സ്ഥാനം നേടി മുളന്തുരുത്തി ബ്ലോക്ക് രണ്ടാം സ്ഥാനം നേടി, വടംവലി വനിതാ വിഭാഗത്തിൽ വടവുകോട് ബ്ലോക്ക് ഒന്നാം സ്ഥാനം നേടി വാഴക്കുളം ബ്ലോക്ക് രണ്ടാം സ്ഥാനം നേടി കബഡി മത്സരത്തിൽ ഏലൂർ നഗരസഭ ഒന്നാം സ്ഥാനം നേടി,പാറക്കടവ് ബ്ലോക്ക് രണ്ടാം സ്ഥാനം നേടി,ഡിസംബർ 20 ന് ആരംഭിച്ച ജില്ലാ കേരളോത്സവത്തിൽ കലാ- കായിക വിഭാഗങ്ങളിലായി ഇതുവരെ 373 പോയിന്റുമായി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനത്തും 231 പോയിന്റുമായി തൃപ്പൂണിത്തുറ നഗരസഭ രണ്ടാം സ്ഥാനത്തും
188 പോയിന്റുമായി പറവൂർ ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനത്തും 186 പോയിന്റുമായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് നാലാം സ്ഥാനത്തും തുടരുന്നു ക്രിക്കറ്റ്, ഫുട്ബോൾ , വോളിബോൾ, ബാസ്ക്കറ്റ് ബോൾ എന്നീ മത്സരങ്ങളുടെ ഫൈനൽ ഇന്ന് നടക്കും നാളെ രാവിലെ 10 മണിക്ക് കേരളോത്സവ വിജയികൾക്കുള്ള ട്രോഫികൾ ഹൈബി ഈഡൻ എം പി വിതരണം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അറിയിച്ചു