തൃക്കാക്കര: എറണാകുളം ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമബോർഡും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിൽ 373 പോയിന്റുമായി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 234 പോയിന്റുമായി തുപ്പുണിത്തുറ നഗരസഭ രണ്ടാം സ്ഥാനം നേടി. 204 പോയിന്റുമായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനം നേടി. ഡിസംബർ 19 മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ 13 വേദികളിലായി നടന്ന ജില്ലാ കേരളോത്സവത്തിൽ മൂവായിരത്തിലധികം കലാ - കായിക താരങ്ങൾ പങ്കെടുത്തു.കായിക വിഭാഗത്തിൽ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനവും അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി. കലാ വിഭാഗത്തിൽ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനവും തൃപ്പൂണിത്തുറ നഗരസഭ രണ്ടാം സ്ഥാനവും നേടി ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ക്ലബ്ബുകളിൽ ഒന്നാം സ്ഥാനം യുവറോൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് നേടി
കലാപ്രതിഭയായി കൊച്ചിൻ കോർപ്പറേഷനിലെ എൻ എസ് നിരഞ്ജനയും കലാതിലകമായി പറവൂർ ബ്ലോക്കിലെ എൻ പി കൃഷ്ണപ്രഭ, അങ്കമാലി ബ്ലോക്കിലെ പവിത മനോജ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു കായിക വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻമാരായി മുഹമ്മദ് അഹസൽ നാസർ, ലക്ഷ്മി ലോഹിതാക്ഷൻ, രമ്യ മാത്യു, മുഹമ്മദ് റാസിൽ എം എൻ , ദിയ ഫാത്തിമ, ജാസ്മിൻ മാത്തച്ചൻ ,ശ്രേയ എം എസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൽസി ജോർജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ കെ ജി ഡോണോ, എം ജെ ജോമി ആശ സനിൽ, സനിത റഹീം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഉല്ലാസ് തോമസ്, എ എസ് അനിൽകുമാർ , ഷൈനി ജോർജ്, ശാരദ മോഹൻ , കെ വി രവീന്ദ്രൻ , യേശുദാസ് പറപ്പിള്ളി, റാണിക്കുട്ടി ജോർജ്,ലിസി അലക്സ് , ഷൈമി വർഗീസ്, എൽദോ ടോം പോൾ , അനിമോൾ ബേബി, കെ കെ ദാനി, ഷാന്റി അബ്രഹാം, കെ വി അനിത,ദീപു കുഞ്ഞുകുട്ടി, റൈജ അമീർ,റഷീദ സലീം, ഉമാ മഹേശ്വരി കെ ആർ, നാസർ പി എം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ കെ എം അൻവർ അലി, കെ കൊച്ചുത്രേസ്യാ തങ്കച്ചൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എം ഷെഫീഖ്, യുവജന ക്ഷേമ ബോർഡ് ജില്ലാ യൂത്ത് കോ-ഓഡിനേറ്റർ എ ആർ രഞ്ജിത്ത്, ജില്ലാ പ്രോഗ്രാം ഓഫീസർ ആർ പ്രജിഷ എന്നിവർ പ്രസംഗിച്ചു.
ജില്ലാ കേരളോത്സവം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻമാർ
എറണാകുളം ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമബോർഡും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിൽ 373 പോയിന്റുമായി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി
New Update