പുകയിലക്കെതിരെ വിദ്യാലയ സംരക്ഷണ യജ്ഞവുമായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി

ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും, ആരോഗ്യ വകുപ്പും. കൊച്ചി കോർപ്പറേഷൻ, പോലീസ്, എക്സൈസ്, വിദ്യാഭ്യാസ വകുപ്പുകളുടെയും, എഡ്രാക്ക് അടക്കമുള്ള സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

author-image
Shyam Kopparambil
New Update
smoking

 

കൊച്ചി: രാജ്യ വ്യാപകമായി നടത്തുന്ന പുകയില രഹിത യുവജന കാമ്പയിന്റെ ഭാഗമായി കൊച്ചി കോർപ്പറേഷൻ പരിധിയിലെ എല്ലാ വിദ്യാലയങ്ങളെയും പുകയില രഹിത വിദ്യാലയങ്ങൾ എന്ന തലത്തിലേക്ക് ഉയർത്തുന്നതിനായി സംഘടിപ്പിക്കുന്ന 45 ദിന കർമ്മ പരിപാടി  നവംബർ 16  നു രാവിലെ 7.30 ന്  രാജേന്ദ്ര മൈതാനത്ത് കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ  കെ എസ് സുദർശൻ ഉദ്ഘാടനം ചെയ്യും. 

 ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും, ആരോഗ്യ വകുപ്പും. കൊച്ചി കോർപ്പറേഷൻ, പോലീസ്, എക്സൈസ്, വിദ്യാഭ്യാസ വകുപ്പുകളുടെയും, എഡ്രാക്ക് അടക്കമുള്ള സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി  ആർ. ആർ രജിത   പദ്ധതി രൂപരേഖ അവതരിപ്പിക്കും.  വിജിലൻസ് സിവിൽ സപ്ലൈസ് എസ് പി ജോസഫ് സാജു മുഖ്യ പ്രഭാഷണം നടത്തും. വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ പങ്കെടുക്കും. ജില്ലയിലെ  ലോ കോളേജുകളിലെ  നാഷണൽ സർവീസ് സ്കീം കുട്ടികളുടെ ഫ്ലാഷ് മോബ് ഉണ്ടായിരിക്കും.

ernakulam kochi