/kalakaumudi/media/media_files/2025/02/16/oHzw0EfAHdfTkIl6nr3k.jpeg)
കൊച്ചി: "സെ നോട് ടു ഡ്രഗ്സ് യെസ് ടു ഫിറ്റ്നസ്" എന്നതിന്റെ ഭാഗമായി ഡ്രീംസ് ജിം കടവന്ത്രയുടെ ആഭിമുഖ്യത്തിൽ എറണാകുളത്ത് നടന്ന വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ ജില്ലാതല ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് ചാമ്പ്യൻഷിപ്പിൽ സരുൺ പ്രസാദ് (ഡ്രീംസ് ജിം കടവന്ത്ര) ചാമ്പ്യൻ ഓഫ് ചാമ്പ്യൻ പട്ടം കരസ്തമാക്കി. ജില്ലയിലെ വിവിധ ജിമ്മുകളിൽ നിന്നായി നിന്നായി 250 ഓളം മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ ഫ്ലെമിങ് നെൽസൺ (ഡയമണ്ട് ജിം) ജൂനിയർ വിഭാഗത്തിൽ അമൽ എം (ഡ്രീംസ് ജിം ), മാസ്റ്റേഴ്സ് വിഭാഗത്തിൽ റിനു ടോറിസ് ( ഫിറ്റ്നസ് ഇൻ )ബർമുഡ ബീച്ച് മോഡൽ വിഭാഗത്തിൽ നിഖിൽ കെ.എം (അമിഗോസ് ഫിറ്റ്നസ് ) ഡെനിം ജീൻസ് മോഡൽ വിഭാഗത്തിൽ ജെറിൻ ജോഫിൻ (അമിഗോസ് ഫിറ്റ്നസ് ) വുമൺസ് ഫിഗർ വിഭാഗത്തിൽ മുബീന പി എ (മാക്സ്ഫിറ്റ് ഫിറ്റ്നസ് ) വുമൺസ് സ്പോർട്സ് മോഡൽ വിഭാഗത്തിൽ മേഘ അലിയ (ഡ്രീം ജിം) വുമൺസ് ഗ്ലാമർ വിഭാഗത്തിൽ എലീന ലിജോ (ലാഫ ഫിറ്റ്നസ്) ക്ലാസിക് ബോഡി ബിൽഡിംഗ് വിഭാഗത്തിൽ ജുബൈർ (മാക്സ്ഫിറ്റ് ഫിറ്റ്നസ് ) എന്നിവർ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ പട്ടങ്ങൾ കരസ്ഥമാക്കി.
കേരള ഹെൽത്ത് ക്ലബ് ഓർഗനയ്സേഷൻ പ്രസിഡന്റ് അനിൽകുമാർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ കേരള പ്രസിഡന്റ് പ്രമോദ് എംവി, സിനിമാതാരം വിജയ് ബാബു എന്നിവർ മുഖ്യ അതിഥിയുമായിരുന്നു. മത്സരത്തിൽ ഡ്രീംസ് ജിം ഓവർഓൾ ചാമ്പ്യൻമാരായി.