ജില്ലാ പഞ്ചായത്ത് ബജറ്റ്; വികസനം , സാമൂഹ്യ സുരക്ഷക്ക് പ്രാധാന്യം

149.87 കോടി രൂപ ആകെ വരവും 148. 35 കോടി രൂപ ആകെ ചെലവും,  1.45 കോടി രൂപ നീക്കി വയ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത് . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നടത്തിയ നയപ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ  വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ് ബജറ്റ് അവതരിപ്പിച്ചു.

author-image
Shyam Kopparambil
New Update
sd

തൃക്കാക്കര:  വികസനം,സാമൂഹ്യ സുരക്ഷാ പ്രവർത്തനങ്ങള്‍ക്ക് പ്രാധാന്യം നൽകി ജില്ലാ പഞ്ചായത്തിന്റെ 2025 - 2026 സാമ്പത്തിക വർഷത്തെ ബജറ്റ്. വനിത ക്ഷേമ പ്രവർത്തനങ്ങള്‍ക്കും മുൻഗണന. 149.87 കോടി രൂപ ആകെ വരവും 148. 35 കോടി രൂപ ആകെ ചെലവും,  1.45 കോടി രൂപ നീക്കി വയ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത് . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നടത്തിയ നയപ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ  വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ് ബജറ്റ് അവതരിപ്പിച്ചു. ജില്ലയുടെ ഗ്രാമീണ മേഖലയുടെ സമഗ്രമായ വികസനത്തിന് ഊന്നൽ നൽകിയിട്ടുള്ള ജില്ലാ പഞ്ചായത്ത് ബജറ്റ് സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരെ ചേർത്തുപിടിക്കുന്നതിനാണ് മുൻതൂക്കം നൽകിയിട്ടുളളത് പാർപ്പിട മേഖലയ്ക്കും വയോജന ക്ഷേമത്തിനും , ആരോഗ്യ - കാർഷിക മേഖലയ്ക്കും മുഖ്യ പരിഗണന നൽകിയാണ് ബജറ്റിൽ നൽകിയിട്ടുള്ളത് അടിസ്ഥാന സൗകര്യവികസനത്തോടൊപ്പം സാമൂഹ്യ - ക്ഷേമ - കാരുണ്യ പ്രവർത്തനങ്ങൾക്കും വേണ്ടി നിരവധി പദ്ധതികൾ ഏറ്റെടുത്തിട്ടുള്ളതിലൂടെ ജില്ലാ പഞ്ചായത്തിന്റെ സാമൂഹിക പ്രതിബദ്ധത ബോധ്യപ്പെടുത്തുന്നതു കൂടിയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ പറഞ്ഞു

പ്രധാന പദ്ധതികൾ
 
 പാർപ്പിട പദ്ധതി 17  കോടി
 റോഡുകളുടെ പുനരുദ്ധാരണം  : 10 കോടി
 കൃഷി: 7.3  കോടി
 പട്ടിക ജാതി / പട്ടിക വർഗ്ഗ ക്ഷേമം 3 കോടി
 വനിതാ ക്ഷേമം 50 ലക്ഷം
  ആധുനിക ശ്മശാനം 50 ലക്ഷം
  പാലിയേറ്റിവ് കെയർ 1 കോടി
 പുതിയ സംരംഭങ്ങൾക്ക് സഹായം 50 ലക്ഷം  
 ഹോം കെയർ പദ്ധതി 30 ലക്ഷം  
 സ്ത്രീകൾക്കായി ഫിറ്റ്നസ് സെന്റർ  1 കോടി
 എ.ബി.സി പദ്ധതി 50 ലക്ഷം  

  "ബജറ്റിൽ കണക്കുകൾ പെരുപ്പിച്ച് കാട്ടി ജനങ്ങളെ കബളിപ്പിക്കുന്നു   എൽ.ഡി.എഫ്"

 ബജറ്റിൽ കണക്കുകൾ പെരുപ്പിച്ച് കാട്ടി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് എൽ.ഡി.എഫ്  അംഗങ്ങളായ എ.എസ് അനിൽകുമാർ,യേശുദാസ് പറപ്പള്ളി എന്നിവർ പറഞ്ഞു.  ജില്ലാ പഞ്ചായത്തിന്റെ ആകെ തനത് വരുമാനം 8 കോടി രൂപയാണ് . എന്നാൽ ബജറ്റിൽ ഇത് പെരുപ്പിച്ച് കാണിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അവർ ആരോപിച്ചു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 72 പദ്ധതികളിൽ 50 പദ്ധതികളും നടപ്പിലാക്കാൻ ഭരണസമിതിക്ക് ആയില്ലെന്നും അവർ ബജറ്റ് ചർച്ചകയിൽ പറഞ്ഞു.ആസ്ഥി രജിസ്ട്രർ തയ്യാറാക്കാൻ ജില്ലാ പഞ്ചായത്ത്  വീഴ്ച്ച വരുത്തിയതുമൂലമാണ് സർക്കാർ ഗ്രാൻ്റ് ലഭിക്കാൻ തടസ്സമായതെന്നും എൽ.ഡി.എഫ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. 

kochi