/kalakaumudi/media/media_files/2025/07/21/j-2025-07-21-19-12-45.jpg)
തൃക്കാക്കര : എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സാഹിത്യ ശില്പശാല ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ശില്പശാല പ്രശസ്ത സാഹിത്യകാരൻ സേതു ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. സുനിൽ.പി. ഇളയിടം മുഖ്യ പ്രഭാഷണം നടത്തി.ഡോ.എം സി.ദിലീപ് കുമാർ ,ശ്രീമൂലനഗരം മോഹൻ ,ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ജി.ഡോണോ, എ.എസ്. അനിൽകുമാർ, കെ.വി.രവീന്ദ്രൻ ,യേശുദാസ് പറപ്പിള്ളി, കെ.വി.അനിത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം.ഷെഫീക്ക്, ഫിനാൻസ് ഓഫീസർ പി.ഹനീഷ് എന്നിവർ പ്രസംഗിച്ചു.