/kalakaumudi/media/media_files/2025/03/23/6uJIpyWBd59J7I6rDOae.jpg)
കാക്കനാട്: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി വായനശാലകൾക്ക് അടിസ്ഥാന സൗകര്യമൊരുക്കൽ 81 വായനശാലകൾക്ക് ലാപ് ടോപ്പ്, എൽ.ഇ.ഡി പ്രൊജക്ടർ, സൗണ്ട് സിസ്റ്റം എന്നിവ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൽസി ജോർജ് അദ്ധ്യക്ഷയായി. 26ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് നൽകിയത്.
സ്ഥിരം സമിതി ചെയർപേഴ്സൻമാരായ എം.ജെ. ജോമി, സനിത റഹീം, കെ.ജി. ഡോണോ, അംഗങ്ങളായ ഉല്ലാസ് തോമസ്, എ.എസ്. അനിൽകുമാർ, റാണിക്കുട്ടി ജോർജ്, കെ.വി. രവീന്ദ്രൻ , യേശുദാസ് പറപ്പിള്ളി, ഷാരോൺ പനക്കൽ, അനിമോൾ ബേബി, ഷൈമി വർഗീസ്, കെ.കെ. ദാനി, കെ.വി. അനിത, റൈജ അമീർ, സെക്രട്ടറി പി.എം. ഷെഫീക് എന്നിവർ സംസാരിച്ചു.