ഭൂരഹിത കുടുംബങ്ങൾക്ക് താങ്ങായി ജില്ലാ പഞ്ചായത്ത്

93 ഭൂരഹിത കുടുംബങ്ങൾക്ക് താങ്ങായി എറണാകുളം ജില്ലാ പഞ്ചായത്ത് സ്ഥലം വാങ്ങി നൽകി.ജില്ലാ പഞ്ചായത്തിന്റെ 2024 - 2025 സാമ്പത്തിക വർഷത്തെ പദ്ധതിയുടെ ഭാഗമായാണ് 1.86 കോടി രൂപ ചെലവഴിച്ച് സ്ഥലം വാങ്ങി നൽകിയത്.

author-image
Shyam Kopparambil
New Update
sds

തൃക്കാക്കര : 93 ഭൂരഹിത കുടുംബങ്ങൾക്ക് താങ്ങായി എറണാകുളം ജില്ലാ പഞ്ചായത്ത് സ്ഥലം വാങ്ങി നൽകി.ജില്ലാ പഞ്ചായത്തിന്റെ 2024 - 2025 സാമ്പത്തിക വർഷത്തെ പദ്ധതിയുടെ ഭാഗമായാണ് 1.86 കോടി രൂപ ചെലവഴിച്ച് സ്ഥലം വാങ്ങി നൽകിയത്. ലൈഫ് മിഷൻ പദ്ധതിയിലെ ഭൂരഹിത ലിസ്റ്റിൽ നിന്നുമാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. സ്ഥലം ലഭിച്ചവർക്കുള്ള ആധാരം കൈമാറൽ ചടങ്ങ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ജനക്ഷേമ പ്രവർത്തനങ്ങളുടെ കാര്യത്തിൽ എറണാകുളം ജില്ലാ പഞ്ചായത്ത് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ എൻ.എസ്. കെ. ഉമേഷ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് , സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ജെ. ജോമി, ആശ സനിൽ, സനിത റഹീം, അംഗങ്ങളായ ഉല്ലാസ് തോമസ്, എ.എസ്. അനിൽകുമാർ, ശാരദ മോഹൻ, റാണിക്കുട്ടി ജോർജ്, കെ.കെ. ദാനി, ലിസി അലക്സ്, ഷാരോൺ പനക്കൽ, ഷൈമി വർഗീസ്, പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ, വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷെഫീക്ക് എന്നിവർ പ്രസംഗിച്ചു. ലൈഫ് മിഷൻ ജില്ലാ കോ ഓഡിനേറ്റർ ഏണസ്റ്റ് സി. തോമസ് പദ്ധതി വിശദീകരണം നടത്തി. ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർ പി.എച്ച് ഷൈൻ,​ ലെൻസ് ഫെഡ് ജില്ലാ സെക്രട്ടറി സിമി പ്രജീഷ്, ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡോ. ജി. ശീതൾ, കുടുംബശ്രീ മിഷൻ ജില്ലാ കോഓർഡിനേറ്റർ കെ.എം. റെജീന എന്നിവർ ക്ലാസുകൾ നയിച്ചു.

kakkanad news