New Update
/kalakaumudi/media/media_files/2025/04/16/wLaF6E0Q4lhrdWbvtNAo.jpg)
തൃക്കാക്കര : എറണാകുളം ജില്ലാ പഞ്ചായത്ത് ജില്ലാതല വയോജന കായിക മേള ഈ മാസം 29 ന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അറിയിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസ്, ജില്ലാ സാമൂഹ്യ സുരക്ഷാ മിഷൻ ഓഫീസ്, ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവയുമായി സഹകരിച്ചാണ് വയോജന കായിക മേള സംഘടിപ്പിച്ചിട്ടുള്ളത്.
100, 200,400,800,3000 മീറ്റർ ഓട്ടം, 1500 മീറ്റർ നടത്തം, ജാവലിൻ ത്രോ, ഡിസ്കസ് ത്രോ, ഷോർട്ട് പുട്ട് മത്സരങ്ങൾ 60 -65, 66-70, 71-75, 76-80, 81 വയസിനു മുകളിൽ എന്നീ വിഭാഗങ്ങളിലായി നടക്കും. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകമായാണ് മത്സരം. ഒരാൾക്ക് 3 മത്സരങ്ങൾ മാത്രം. മത്സരങ്ങൾ രാവിലെ 8ന് ആരംഭിക്കും. രാവിലെ 7.30 മുതൽ സ്പോട്ട് രജിസ്ട്രഷൻ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 974756 8464, 9995157411.