/kalakaumudi/media/media_files/2025/08/04/whatsapp-i-2025-08-04-19-11-56.jpeg)
തൃക്കാക്കര: പൊതുവിദ്യാഭാസ വകുപ്പ് ഡയറക്ടറായി സ്ഥലംമാറ്റം ലഭിച്ച ജനകീയനായ കളക്ടർ എൻ എസ് കെ ഉമേഷിന് ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.പ്രതിസന്ധി ഘട്ടത്തിൽ ജില്ലയിലെത്തി തുടർന്ന് രണ്ടര വർഷക്കാലം ജില്ലയിലെ കളക്ടറായി മികച്ച രീതിയിൽ പ്രവർത്തിക്കാനായത് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണെന്ന് കളക്ടർ പറഞ്ഞു.സർവ്വേ ആൻ്റ് ലാൻഡ് റെക്കോർഡ് വകുപ്പ് ഡയറക്ടറായി സ്ഥലം മാറ്റം ലഭിച്ച സബ് കളക്ടർ കെ മീരയ്ക്കും ചടങ്ങിൽ യാത്രയയപ്പ് നൽകി. ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എം എൽ എ മാരായ കെ ബാബു, അൻവർ സാദത്ത്,ഉമാ തോമസ്,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ഉല്ലാസ് തോമസ്, എ എസ് അനിൽകുമാർ , ജമാൽ മണക്കാടൻ, പി കെ ചന്ദ്രശേഖരൻ നായർ, ശാരദ മോഹൻ ,റീത്ത പോൾ, റാണിക്കുട്ടി ജോർജ് , അനിമോൾ ബേബി, കെ വി അനിത, ഷാന്റി എബ്രഹാം, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്,ഡെപ്യൂട്ടി കളക്ടർ എൽ എ വി ഇ അബ്ബാസ്,ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ മനോജ്, ജനപ്രതിനിധികൾ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.