ജില്ലാ സ്‌കൂൾ കലോത്സവത്തിന് ആറ്റിങ്ങലിൽ ഇന്ന് തിരിതെളിയും

ഇത്തവണ ആറ്റിങ്ങലിൽ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ ഉദ്ഘാടനത്തിനും സമാപനസമ്മേളനത്തിനും ജനപ്രതിനിധികളാരും പങ്കെടുക്കുന്നില്ല.അദ്ധ്യാപകസംഘടനകളുടെ നിയന്ത്രണത്തിലാണ് ഇത്തവണ കലോത്സവം നടക്കുന്നത്.

author-image
Devina
New Update
kalolsavam

ആറ്റിങ്ങൽ:ജില്ല സ്‌കൂൾ കലോത്സവത്തിന് ആറ്റിങ്ങലിൽ  ഇന്ന് തുടക്കം കുറിക്കും. 14 വേദികളിൽ നടക്കുന്ന മത്സരങ്ങളുടെ പ്രധാനവേദി ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളാണ്.

 ഗേൾസ് എച്ച്എസ്എസ്, സിഎസ്‌ഐ സ്‌കൂൾ, എൽഎംഎസ് എൽപിഎസ് ബോയ്‌സ് എച്ച്എസ്എസ്, , ടൗൺ യുപിഎസ്, ഡയറ്റ് സ്‌കൂൾ, ഡിഇ ഓഫീസ്, കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലും വേദി ഒരുക്കിയിട്ടുണ്ട്.


ഇന്ന് രാവിലെ 8 ന് വിദ്യാഭ്യാസഉപഡയറക്ടർ ശ്രീജ ഗോപിനാഥ് പതാക ഉയർത്തും. 8.30 മുതൽ  റജിസ്‌ട്രേഷൻ തുടങ്ങും.

 9 ന് പൊതുവിദ്യാഭ്യാസ അഡിഷനൽ ഡയറക്ടർ ആർ.എസ്.ഷിബു കലോത്സവം ഉദ്ഘാടനം ചെയ്യും.

 അഞ്ചിന് വൈകിട്ട് സമാപന സമ്മേളനം. ഇത്തവണ ആറ്റിങ്ങലിൽ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ ഉദ്ഘാടനത്തിനും സമാപനസമ്മേളനത്തിനും ജനപ്രതിനിധികളാരും പങ്കെടുക്കുന്നില്ല.

 അദ്ധ്യാപകസംഘടനകളുടെ നിയന്ത്രണത്തിലാണ് ഇത്തവണ കലോത്സവം നടക്കുന്നത്.