സ്നേഹാദരവ് അർപ്പിക്കുക അന്നും ഇന്നും എന്റെ ഒരു പതിവ് ആണ്. അതു എന്റെ ജീവിത പാത ആണ്;സൈബര്‍ അറ്റാക്കുകള്‍ക്ക് മറുപടിയുമായി ദിവ്യ എസ്. അയ്യര്‍

എന്റെ ഔദ്യോഗിക കുടുംബത്തിലെ അംഗങ്ങൾ വിട്ടു പോകുമ്പോൾ, അവരുമായി ചേർന്നു പ്രവർത്തിക്കുവാൻ അഭിമാനം തോന്നി എന്നു എനിക്കു ബോധ്യമുള്ളപ്പോൾ സ്നേഹാദരവ് അർപ്പിക്കുക അന്നും ഇന്നും എന്റെ ഒരു പതിവ് ആണ്. അതു പത അല്ല, ഞാൻ നടക്കുന്ന എന്റെ ജീവിത പാത ആണ്.

author-image
Akshaya N K
New Update
divya s iyer

തിരുവനന്തപുരം:  സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത കെ.കെ.രാഗേഷിനെ പുകഴ്ത്തിയുള്ള ദിവ്യ എസ്. അയ്യരുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കും സൈബര്‍ അറ്റാക്കുകള്‍ക്കും വഴി വെച്ചിരുന്നു. ഇതിന് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്‌ ദിവ്യ.ദിവ്യയ്ക്കു മാത്രമല്ല  ദിവ്യയുടെ ഭർത്താവും മുൻ.എംഎൽഎയുമായ കെ.എസ്. ശബരീനാഥന്റെ  പോസ്റ്റുകൾക്കു നേരെയും വലിയതോതിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്.

 

പോസ്റ്റിന്റെ പൂര്‍ണ്ണരൂപമിങ്ങനെ

മഴ പെയ്തു കഴിഞ്ഞു മരം പെയ്യുന്നു എന്ന പോലെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികൾ എവിടൊക്കെയോ ചിലമ്പുന്നതും കേൾക്കുന്നുണ്ട്.

എന്റെ ഔദ്യോഗിക കുടുംബത്തിലെ അംഗങ്ങൾ വിട്ടു പോകുമ്പോൾ, അവരുമായി ചേർന്നു പ്രവർത്തിക്കുവാൻ അഭിമാനം തോന്നി എന്നു എനിക്കു ബോധ്യമുള്ളപ്പോൾ സ്നേഹാദരവ് അർപ്പിക്കുക അന്നും ഇന്നും എന്റെ ഒരു പതിവ് ആണ്. അതു പത അല്ല, ഞാൻ നടക്കുന്ന എന്റെ ജീവിത പാത ആണ്.  

തനിക്കു ബോധ്യമുള്ളപ്പോൾ സ്നേഹാദരവ് അർപ്പിക്കുക അന്നും ഇന്നും ഒരു  പതിവ് ആണ്. അതു പത അല്ല, താൻ നടക്കുന്ന ജീവിത പാത ആണെന്നാണ് ദിവ്യയുടെ പോസ്റ്റ്.

 

cyber attack k k ragesh kerala Divya S Iyer