ട്രാക്കോ കോബിൾ കമ്പനി വിറ്റുതുലക്കരുത് - ബി ഡി ജെ എസ്

കേരളത്തിലെ മികച്ച പൊതുമേഖല സ്ഥാപനായ ട്രാക്കോ കേബിൾ കമ്പനി ഭൂമാഫിയായ്ക്ക് തീറെഴുതാനുള്ള വ്യാസസായ വകുപ്പിൻ്റെ തിരുമാനം പുന:പരിശോധിക്കക്കണമെന്ന് ബി ഡി ജെ എസ് എറണാകുളം ജില്ലാ പ്രസിഡൻ്റ് അഡ്വ ശ്രീകുമാർ തട്ടാരത്ത് ആവശ്യപ്പെട്ടു

author-image
Shyam Kopparambil
New Update
BDJS


കൊച്ചി: കേരളത്തിലെ മികച്ച പൊതുമേഖല സ്ഥാപനായ ട്രാക്കോ കേബിൾ കമ്പനി ഭൂമാഫിയായ്ക്ക് തീറെഴുതാനുള്ള വ്യാസസായ വകുപ്പിന്റെ തിരുമാനം പുന:പരിശോധിക്കക്കണമെന്ന് ബി ഡി ജെ എസ് എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ ശ്രീകുമാർ തട്ടാരത്ത് പറഞ്ഞു. ബി ഡി ജെ എസിന്റെ നേതൃത്വത്തിൽ  കമ്പനി കവാടത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അൻപത് ഏക്കറിൽ അധികം വിസ്തൃതിയുള്ള ഭൂമി വിൽപന നടത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രവൃത്തന മൂലധനം നിഷേധിച്ച് ബോധപൂർവ്വം  കമ്പനി നഷ്ടത്തിലാക്കുവാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം ആരിപ്പിച്ചു. ഒരു വർഷമായി തൊഴിലാളികൾക്ക് ശമ്പളം നൽകുന്നില്ല, മുപ്പത്തിആറുമാസമായി പ്രോവിഡൻ്റ് ഫണ്ട് അടച്ചിട്ടില്ല. പിരിഞ്ഞു പോയ തൊഴിലാളികൾക്ക് പെൻഷനും ആനുകൂല്യങ്ങളും നൽകിയിട്ടില്ല. ബോധപൂർവ്വം പ്രവർത്തനം മുരടിപ്പിച്ച് നഷ്ടത്തിലാക്കി റീയൽ എസ്റ്റേറ്റ് വ്യാപാരമാണ് ഇതിന് പിന്നിൽ എന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. ആത്മഹത്യ ചെയ്ത തൊഴിലാളി ഉണ്ണിക്ക്  ആദരാഞ്ജലികൾ അർപ്പിച്ചു. ജില്ലാ ഉപാദ്ധ്യക്ഷൻ എം.എ. വാസു , മഹിളാ സേന ജില്ലാ പ്രസിഡൻ്റ് ബിന നന്ദകുമാർ, സെക്രട്ടറി മാരായ വിജയൻ നെടുമ്പാശ്ശേരി, ഷാജി ഇരുമ്പനം, ജിനേഷ് , മണ്ഡലം പ്രസിഡൻ്റ്മാരായ വി.ടി. ഹരിദാസ്, കെ.കെ.പീതാംബരൻ, അഭിലാഷ് രാമൻകുട്ടി എന്നിവർ പ്രസംഗിച്ചു. മനോഹരൻ എം എസ്, ടി.വി.സുബ്രഹ്മണ്യൻ, മനോജ് മാടവന , ഉത്തമൻ, ബാലാജി എന്നിവർ നേതൃത്വം നൽകി.

Thrikkakara BDJS kakkanad kakkanad news