‍ഡോ വന്ദനാ വധക്കേസ്; സാക്ഷി വിസ്താരം മാറ്റിവച്ചു

എന്നാൽ കേസിലെ പ്രതിയുടെ മാനസിക നില പരിശോധിക്കുവാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നല്കിയ സാഹചര്യത്തിലാണ് വിചാരണ കോടതി സാക്ഷി വിസ്താരം നിർത്തിവെച്ചത്.

author-image
anumol ps
New Update
dr. vandana das

കൊല്ലം: കൊട്ടാരക്കര ഗവൺമെൻ്റ് ആശുപത്രിയിൽ വെച്ച് കൊല്ലപ്പെട്ട ഡോക്ടർ വന്ദനാ ദാസ് വധ കേസിലെ സാക്ഷി വിസ്താരം കോടതി മാറ്റി വെച്ചു. കേസിലെ ഒന്നാം സാക്ഷിയായ വന്ദനയുടെ സഹപ്രവർത്തകൻ ഡോക്ടർ മുഹമ്മദ് ഷിബിന്റെ സാക്ഷി വിസ്താരമാണ് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്നത്. എന്നാൽ കേസിലെ പ്രതിയുടെ മാനസിക നില പരിശോധിക്കുവാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നല്കിയ സാഹചര്യത്തിലാണ് വിചാരണ കോടതി സാക്ഷി വിസ്താരം നിർത്തിവെച്ചത്.കേസിലെ പ്രതിയുടെ മാനസികനില മുമ്പ് പരിശോധിച്ചിരുന്ന സാഹചര്യത്തിൽ പുതിയ ഉത്തരവിൽ പ്രോസിക്യൂഷന് യാതൊരു ആശങ്കയുമില്ലെന്ന് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കൽ വ്യക്തമാക്കി.

എന്നാൽ കോടതി നിശ്ചയിക്കുന്ന ഏത് തീയതിയിലും സാക്ഷി വിസ്താരം ആരംഭിക്കുവാൻ പ്രോസിക്യൂഷൻ തയ്യാറാണെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.കേസിലെ പ്രതി ജി സന്ദീപിനെ വ്യാഴാഴ്ച കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. കഴിഞ്ഞ മാസം സന്ദീപിന്റെ വിടുതൽ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.

witness examination dr vandana das murder case