ഡോക്ടറുടെ കൊല: പണിമുടക്കി പ്രതിഷേധിച്ച്  ഐഎംഎ

മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ഡെന്റല്‍ കോളേജ് ആശുപത്രികളിലും ഇന്ന് ഒ.പി സേവനം ഉണ്ടാകില്ല.അതേ സമയം വയനാട്ടിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ പൂര്‍ണ്ണമായി സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു. 

author-image
Prana
New Update
kolkata doctor murder
Listen to this article
0.75x1x1.5x
00:00/ 00:00

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു. ഐഎംഎയുടെ 24 മണിക്കൂര്‍ രാജ്യവ്യാപക സമരം ശനിയാഴ്ച രാവിലെ ആറിന് തുടങ്ങി. നാളെ രാവിലെ ആറുവരെ സമരം തുടരും.നിലവില്‍ രാജ്യത്തെ മിക്ക ആശുപത്രികളിലും അടിയന്തര സേവനം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് മെഡിക്കല്‍ പിജി അസോസിയേഷന്റെ നേതൃത്വത്തിലും സമരം നടക്കുകയാണ്.സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഒപി വരെ ബഹിഷ്‌കരിച്ചിരിക്കുകയാണ്. തിരുവനന്തപുരം റീജിനല്‍ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ഡെന്റല്‍ കോളേജ് ആശുപത്രികളിലും ഇന്ന് ഒ.പി സേവനം ഉണ്ടാകില്ല.അതേ സമയം വയനാട്ടിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ പൂര്‍ണ്ണമായി സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു. 

murder