/kalakaumudi/media/media_files/2024/11/28/wyPAXSgMrbUzEoUwagV8.jpg)
തൃക്കാക്കര: തെങ്ങോട് ഗവ. സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നായ്കുരണപ്പൊടി പ്രയോഗം നടത്തിയ സംഭവത്തിൽ സ്‌കൂളിലെ അധ്യാപകർ ഉൾപ്പടെ എട്ടുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇൻഫോപാർക്ക് പോലീസ് കേസ് എടുത്തു.അധ്യാപകരായ ശ്രീകാന്ത്, ജിഷ എന്നിവരുൾപ്പെടെ എട്ടുപേർക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. വിദ്യാർത്ഥിനിയുടെയും ,മാതാവിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരവും,ഭാരതീയ ന്യായ സംഹിത പ്രകാരവും ഇൻഫോപാർക്ക് പോലീസ് കേസ് എടുത്തിരിക്കുന്നത്.ഇവരെ കൂടാതെ ആറുവിദ്ധ്യാർത്ഥികളും കേസിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ ഫെബ്രുവരി 3നായിരുന്നു സംഭവം നടന്നത്. ഉപദ്രവിക്കണമെന്ന ലക്ഷ്യത്തോടെ നായ്ക്കുരണ സ്കൂളിൽ കൊണ്ടുവരുകയും, പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ശരീരത്തിൽ ഇട്ട സംഭവത്തിൽ സ്കൂളിലെ നാല് വിദ്യാർത്ഥികൾക്കെതിരെയും,. സ്കൂളിൽ ഡെസ്ക് കൊണ്ട് പെൺകുട്ടിയെ സ്ഥിരമായി ഇടിക്കാറുണ്ടെന്ന പരാതിയിൽ സ്കൂളിലെ മറ്റ് രണ്ട് വിദ്ധാർത്ഥികൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.എസ്.എസ്.എൽ.സി പരീക്ഷ സമയമായതിനാൽ പരീക്ഷകൾക്ക് ശേഷമാവും തുടർ നടപടികളുണ്ടാവൂ,നായ്കുരണപ്പൊടി പ്രയോഗത്തിൽ പരിക്കേറ്റ പെൺകുട്ടിക്ക് മതിയായ സംരക്ഷണം ഒരുക്കുന്നതിൽ വീഴ്ച വരുത്തിയെന്നതാണ് അധ്യാപകർക്കെതിരെ കേസ്.