പത്താം ക്ലാസുകാരിക്ക് നായ്ക്കുരണ പൊടി പ്രയോഗം: മഹിളാ കോൺഗ്രസ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു

കാക്കനാട് ഗവ. സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നായ്കുരണപ്പൊടി പ്രയോഗം നടത്തിയ സംഭവത്തിൽ പോലീസ് അനാസ്ഥക്കെതിരെ മഹിളാ കോൺഗ്രസ് തൃക്കാക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇൻഫോപാർക്ക് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

author-image
Shyam Kopparambil
New Update
SDSD

 

തൃക്കാക്കര: കാക്കനാട് ഗവ. സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നായ്കുരണപ്പൊടി പ്രയോഗം നടത്തിയ സംഭവത്തിൽ പോലീസ് അനാസ്ഥക്കെതിരെ മഹിളാ കോൺഗ്രസ് തൃക്കാക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇൻഫോപാർക്ക് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. സഹപാഠികളുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനിയുടെ മൊഴി പോലീസ് കൃത്യമായി എടുക്കാതെ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു.സംഭവത്തിൽ കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ച സ്കൂളിലെ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.വിദ്യാർത്ഥിനിയുടെ വിശദമായ മൊഴിയെടുത്തശേഷം തുടർ നടപടി സ്വീകരിക്കാമെന്ന് ഇൻഫോപാർക്ക് സി.ഐ സജീവ് കുമാർ പ്രതിഷേധക്കാർക്ക് ഉറപ്പു കൊടുത്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുനില സിബി,ഡി.സി.സി പ്രസിഡന്റ്  മുഹമ്മദ് ഷിയാസ്,ബ്ലോക്ക് പ്രസിഡന്റ്  റാഷിദ് ഉള്ളംപള്ളി,മണ്ഡലം പ്രസിഡന്റ്  സി.സി വിജു.മഹിളാ കോൺഗ്രസ് തൃക്കാക്കര ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഹസീന ഉമ്മർ,മഹിളാ കോൺഗ്രസ് നേതാക്കളായ ലിജി സുരേഷ്,ആബിദ അബ്ദുൾറഹ്മാൻ,അനിത,തുടങ്ങിയവർ പങ്കെടുത്തു.  

kakkanad kochi Ragging kakkanad news