/kalakaumudi/media/media_files/2026/01/08/dogs-kalakaumudi-2026-01-08-20-14-55.jpg)
തിരുവനന്തപുരം: പോങ്ങുംമൂട്ടില്‍ വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്. മണ്‍വിള സ്വദേശി മനോജ്-ആശ ദമ്പതികളുടെ മകള്‍ അന്ന മരിയക്കാണ് നായകളുടെ കടിയേറ്റത്. കാലില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടി ബാഗ് കൊണ്ട് നായയെ അടിച്ചോടിക്കാന്‍ ശ്രമിച്ചു. എന്നാല്‍, നിലത്തുവീണതോടെ കാലില്‍ കടിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. നായയെ അലക്ഷ്യമായി അഴിച്ചുവിട്ടതിന് ഉടമക്കെതിരെ കുട്ടിയുടെ പിതാവ് ശ്രീകാര്യം പൊലീസിന് പരാതി നല്‍കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
