'മാധ്യമപ്രവർത്തകർ ആകണമെന്നില്ല, അക്ഷരാഭ്യാസം ഉണ്ടായാൽ മതി' മാധ്യമ പ്രവർത്തകർക്ക് രൂക്ഷ വിമർശനം

ആശ, അംഗന്‍വാടി, ആരോഗ്യ പ്രവര്‍ത്തകർക്കുള്ള ശമ്പളത്തുക കേന്ദ്രം അനുവദിച്ചിട്ടും കേരളം സർക്കാർ നൽകാത്തതാണെന്ന തരത്തിൽ വാർത്തകൾ വന്നതിനുപിന്നാലെ സംഭവത്തിൽ വാർത്തനൽകിയ ബഹുമുഖമാധ്യമങ്ങളെ വിമർശിച്ച് മന്ത്രി

author-image
Rajesh T L
Updated On
New Update
Health minister

ആശ, അംഗന്‍വാടി, ആരോഗ്യ പ്രവര്‍ത്തകർക്കുള്ള ശമ്പളത്തുക കേന്ദ്രം അനുവദിച്ചിട്ടും കേരളം സർക്കാർ നൽകാത്തതാണെന്ന തരത്തിൽ വാർത്തകൾ വാന്നതിനുപിന്നാലെ സംഭവത്തിൽ വാർത്തനൽകിയ ബഹുമുഖ മാധ്യമങ്ങൾക്ക് ആരോഗ്യ മന്ത്രിയുടെ രൂക്ഷ വിമർശനം . കേന്ദ്രം പണം നൽകിയിട്ടും കേരളത്തിന്റെ ഭരണപരമായ പിടിപ്പുക്കേടാണ് ആശാവക്കർമാർക്ക് ശമ്പളം ലഭിക്കാത്തത് എന്നാരോപിച്ച് കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്തിറക്കിയെന്ന് പറയുന്ന പത്രക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങൾ കേരളം സർക്കാരിനെതിരെ വാർത്ത നൽകിയത്.

എന്നാല്‍ ഈ പത്രക്കുറിപ്പ് വ്യാജമാണെന്ന് അറിയിസിച്ചുകൊണ്ടാണ് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഫേസ് ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്ഔദ്യോഗികമെന്ന വ്യാജേന പ്രചരിക്കുന്ന കുറിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതല്ലെന്ന് മനസിലാക്കാന്‍ മാധ്യമ പ്രവര്‍ത്തകരാകണമെന്നില്ല, അക്ഷരാഭ്യാസം മതിയാകുമെന്നാണ് മന്ത്രിയുടെ പ്രതികരണം. കൃത്യമായ ആസൂത്രണത്തോടെ ഏതോ സോഷ്യല്‍ മീഡിയ സെല്ലില്‍ നിന്നും ഉത്ഭവിച്ച ഈ കുറിപ്പ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഒരു സംശയവുമില്ലാതെ റിപ്പോര്‍ട്ട് ചെയ്തുവെന്നും മന്ത്രി വിമര്‍ശിച്ചു.

ഔദ്യോഗികമെന്നരത്തിൽ പ്രചരിക്കുന്ന കുറിപ്പിൽ പ്രചരിക്കുന്ന കുറിപ്പില്‍ പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാര്‍, സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എന്നിങ്ങനെയാണ് സംസ്ഥാന സര്‍ക്കാരിനെ വിശേഷിപ്പിക്കുന്നത്. അതേസമയം കേന്ദ്ര സര്‍ക്കാറിന്റെ ഔദ്യോഗിക രേഖകളില്‍ സംസ്ഥാന സര്‍ക്കാരിനെ പരാമര്‍ശിക്കുമ്പോള്‍ ‘ഗവണ്‍മെന്റ് ഓഫ് കേരള’ എന്നാണ് ഉപയോഗിക്കുക.ഇത് മനസിലാക്കാതെയാണ് കേരളത്തിലെ മുഖ്യധാരമാധ്യമങ്ങൾ സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് വാർത്ത നൽകിയത്.

‘ആശാവര്‍ക്കര്‍മാരുടെ സമരം; 'സംസ്ഥാന സര്‍ക്കാരിന്റെ പരാജയം, പഴിച്ച് കേന്ദ്രം’ ‘ആരോഗ്യമന്ത്രാലയം കേരളത്തിന് നല്‍കിയത് 938.8 കോടി, 'സംസ്ഥാന സര്‍ക്കാരിന്റെ കഴിവില്ലായ്മയ്ക്ക് തെളിവ്-കേന്ദ്ര സര്‍ക്കാര്‍’ എന്ന് മാതൃഭൂമിയും വാര്‍ത്ത നല്‍കി. ‘അനുവദിച്ചതിലും കൂടുതല്‍ തുകയെത്തി, ആശമാരുടെ വേതനം മുടങ്ങുന്നതിന് കാരണം സംസ്ഥാന സര്‍ക്കാര്‍’ എന്നിങ്ങനെയാണ് ബഹുമുഖ മാധ്യമങ്ങൾ വാർത്ത നൽകിയത്. സാധാരണയായി പ്രസ് ഇന്‍ഫോര്‍മേഷന്‍ ബൂറോ മുഖേനയാണ് കേന്ദ്ര സര്‍ക്കാര്‍ പത്രക്കുറിപ്പുകള്‍ പുറത്തിറക്കുക. എന്നാല്‍ ഇവിടെ അങ്ങനെയല്ല സംഭവിച്ചിരിക്കുന്നത്.

നിലവില്‍ ബി.ജെ.പിയുടെ ഐ.ടി സെല്ലില്‍ നിന്നാണ് കേന്ദ്രസർക്കാരിന്റെ പേരിൽ വന്ന പത്രക്കുറിപ്പ് പ്രചരിപ്പിക്കപ്പെട്ടതെന്നാണ് ആരോപിക്കപ്പെടുന്നത്.

kerala news kerala goverment MinisterVeena George