/kalakaumudi/media/media_files/2024/12/13/4myzBBpxWxGuGWhFWho7.jpg)
കൊച്ചി: ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീയെ വിലയിരുത്തുന്നത് പരിഷ്കൃത സമൂഹത്തിന് ചേരുന്നതല്ലെന്നു ഹൈക്കോടതി. ഏതു വസ്ത്രം ധരിക്കുന്നുവെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. അത് കോടതിയുടെ മോറൽ പൊലീസിങ്ങിനു വിധേയമാകേണ്ടതില്ല. വസ്ത്രംനോക്കിസ്ത്രീയെവിലയിരുത്തുന്നത്പുരുഷനിയന്ത്രിതസാമൂഹികവീക്ഷണത്തിന്റെഫലമാണെന്നുംജസ്റ്റിസ്ദേവൻരാമചന്ദ്രൻ, ജസ്റ്റിസ്എംബിസ്നേഹലതഎന്നിവരടങ്ങുന്നഡിവിഷൻബെഞ്ച്വ്യകതമാക്കി. വ്യക്തിപരമായ അഭിപ്രായം വിധിന്യായങ്ങളിൽ ഉണ്ടാകരുതെന്നും കോടതി പറഞ്ഞു.
ധരിക്കുന്ന വസ്ത്രമടക്കം കണക്കിലെടുത്ത് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച മാവേലിക്കര കുടുംബക്കോടതി ഉത്തരവിനെതിരേ രണ്ടു കുട്ടികളുടെ അമ്മയായ യുവതി നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്.ലോകത്തെഏറ്റവുംമികച്ചഭരണഘടനയാൽനയിക്കപ്പെടുന്നവരാണ്നാം. ഭരണഘടനയുടെ 75 ആംവാർഷികംആഘോഷിക്കുമ്പോഴാണ്ഇത്തരമൊരുനിരീക്ഷണംനടത്തേണ്ടിവരുന്നതെന്നുനിർഭാഗ്യകരമാണെന്നുംകോടതിപറഞ്ഞു.
ഉഭയസമ്മതപ്രകാരം ഈ വർഷം ആദ്യം വിവാഹമോചനം നേടിയ യുവതിയാണ് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ചതിനെതിരേ ഹൈക്കോടതിയിൽ എത്തിയത്. ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിച്ചു, ഡേറ്റിങ് ആപ്പിൽ ഫോട്ടോ പ്രസിദ്ധീകരിച്ചു, പുരുഷ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ചു തുടങ്ങിയ കാരണങ്ങളുടെ പേരിലാണ് കുട്ടികളുടെ കസ്റ്റഡി കുടുംബക്കോടതി നിഷേധിച്ചത്.വിവാഹമോചനം സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ചതിനെയും കുടുംബക്കോടതി കുറ്റപ്പെടുത്തിയിരുന്നു. വിവാഹമോചിതകളെല്ലാം സങ്കടപ്പെട്ട് കഴിയണം എന്ന കുടുംബക്കോടതിയുടെ വിലയിരുത്തൽ അംഗീകരിക്കാനായില്ലെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.