പിന്തുണ വിദ്വേഷപ്രചാരണത്തിനുള്ള അവസരമാക്കരുത്; ആസിഫ് അലി

തനിക്കുള്ള പിന്തുണ വിദ്വേഷപ്രചാരണത്തിനുള്ള അവസരമാക്കി മാറ്റരുതെന്നും രമേഷ് നാരായണന്റെ ഭാഗത്തുനിന്നും പെട്ടെന്ന് ഉണ്ടായ പ്രതികരണമായി മാത്രം അത് കണ്ടാല്‍ മതിയെന്നും താരം പറഞ്ഞു. അദ്ദേഹത്തിനെതിരായ ഒരു വിദ്വേഷ കാമ്പയിന്‍ നടക്കുന്നത്

author-image
Prana
New Update
asif ali
Listen to this article
0.75x 1x 1.5x
00:00 / 00:00

സംഗീതഞ്ജന്‍ രമേഷ് നാരായണന്‍ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ പരിഭവമില്ലെന്ന് നടന്‍ ആസിഫ് അലി. രമേഷ് നാരായണന്‍ ആസിഫ് അലിയെ അപമാനിച്ച സംഭവം വലിയ വിവാദമായതോടെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. തനിക്കുള്ള പിന്തുണ വിദ്വേഷപ്രചാരണത്തിനുള്ള അവസരമാക്കി മാറ്റരുതെന്നും രമേഷ് നാരായണന്റെ ഭാഗത്തുനിന്നും പെട്ടെന്ന് ഉണ്ടായ പ്രതികരണമായി മാത്രം അത് കണ്ടാല്‍ മതിയെന്നും താരം പറഞ്ഞു.
അദ്ദേഹത്തിനെതിരായ ഒരു വിദ്വേഷ കാമ്പയിന്‍ നടക്കുന്നത് ശ്രദ്ധയിപ്പെട്ടു.അത് തുടര്‍ന്നുകൂടാ എന്ന് ബോധ്യമുള്ളതു കൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്. ആ മൊമന്റില്‍ അദ്ദേഹത്തിനുണ്ടായ പ്രശ്നമാവാം അത്. അദ്ദേഹവുമായി ഇന്ന് രാവിലെ ഫോണില്‍ സംസാരിച്ചെന്നും ആസിഫ് പറഞ്ഞു.