മുകേഷിൻറെ രാജിയിൽ തിരക്ക് കൂട്ടരുത്; പ്രതികരിച്ച് ബിനോയ് വിശ്വം

ആരോപണം നേരിട്ടവർ മുൻപും ഉണ്ടായിട്ടില്ലേയെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചോദ്യം. സർക്കാർ നീങ്ങുന്നത് ശരിയായ വഴിയിലാണെന്നും സർക്കാർ സ്ത്രീപക്ഷത്താണെന്നും ബിനോയ് വിശ്വം പറഞ്ഞു.

author-image
Anagha Rajeev
New Update
binoy vishwam
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം : മുകേഷിൻറെ എംഎൽഎ സ്ഥാനത്ത് നിന്നുളള രാജിയിൽ തിരക്ക് കൂട്ടരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആരോപണം നേരിട്ടവർ മുൻപും ഉണ്ടായിട്ടില്ലേയെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചോദ്യം. സർക്കാർ നീങ്ങുന്നത് ശരിയായ വഴിയിലാണെന്നും സർക്കാർ സ്ത്രീപക്ഷത്താണെന്നും ബിനോയ് വിശ്വം പറഞ്ഞു. ഹേമ കമ്മിറ്റി പുറത്ത് റിപ്പോർട്ട് വന്നപ്പോൾ ഉന്നത പൊലീസ് സംഘത്തെ നിയോഗിച്ചതാണ് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടുന്നത്. 

ബലാത്സംഗ കേസിൽ പ്രതിയായ എംഎൽഎ മുകേഷ് രാജിവെക്കണമെന്നാണ് സിപിഐ ദേശീയ നേതാവ് ആനിരാജയുടെ നിലപാട്. കോൺഗ്രസ് എംഎൽഎമാർ സമാനമായ കേസുണ്ടായപ്പോൾ രാജിവെച്ചിട്ടില്ലെന്നും അതിനാൽ ഞങ്ങളും രാജിവെക്കില്ലെന്നുമുളള നിലപാട് ശരിയല്ല. കുറ്റകൃത്യത്തെ മറ്റൊന്ന് കൊണ്ട് മറയ്ക്കാനാവില്ല. ബലാത്സംഗ കേസിലെ പ്രതിയെ കുറിച്ചുളള ചോദ്യത്തിനുളള മറുപടിയും പരിഹാരവും അതല്ലെന്നും ആനി രാജ കൂട്ടിച്ചേർത്തു.  അധികാരത്തിൽ ഇരിക്കുന്ന ഒരാൾ ഇത്തരം കുറ്റം ചെയ്തെന്ന് വരികയും സർക്കാർ അത് പരിശോധിക്കുമെന്ന് പറയുകയും ചെയ്യുമ്പോൾ  അതിന്റെ സത്യസന്ധതയും നീതിപൂർവതയും എല്ലാം ചോദ്യം ചെയ്യപ്പെടുന്നു. അതിന്റെ ഗൗരവത്തോടെ സംസ്ഥാന സർക്കാർ ഇത് കാണണമെന്നും ആനി രാജ ആവശ്യപ്പെട്ടു.   

binoy vishwam