വര്‍ഗീയശക്തികള്‍ കൂടെയുണ്ടെന്ന് കരുതി എന്തും പറയരുത്: മുഖ്യമന്ത്രി

സ്വര്‍ണക്കടത്തും ഹവാല പണവും ഏറ്റവും കൂടുതല്‍ നടക്കുന്നത് മലപ്പുറത്താണ്. അത് ജില്ലക്കെതിരല്ല. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിനെതിരേ പറയുന്നത് മലപ്പുറത്തിനെതിരെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

author-image
Prana
New Update
cm pinarayi vijayan latest news

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 'ദ ഹിന്ദു' പത്രത്തിലെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. പറയാത്ത കാര്യമാണ് പത്രം നല്‍കിയതെന്നും അക്കാര്യത്തില്‍ വീഴ്ച പറ്റിയതായി ഹിന്ദു പത്രം ഓഫീസിനെ അറിയിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വര്‍ണക്കടത്തും ഹവാല പണവും ഏറ്റവും കൂടുതല്‍ നടക്കുന്നത് മലപ്പുറത്താണ്. അത് ജില്ലക്കെതിരല്ല. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിനെതിരേ പറയുന്നത് മലപ്പുറത്തിനെതിരെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലാ കമ്മിറ്റി നിര്‍മിച്ച എ.കെ.ജി. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണക്കടത്തുകാരെ പറയുമ്പോള്‍ ചിലര്‍ക്ക് പൊള്ളുന്നതെന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു. ആരോപണത്തിന് പിന്നില്‍ ചില വര്‍ഗീയ ശക്തികളുണ്ട്. ന്യൂനപക്ഷഭൂരിപക്ഷ വര്‍ഗീയത പരസ്പര പൂരകമായാണ് പ്രവര്‍ത്തിക്കുന്നത്. ഇത് രണ്ടിനെതിരേയും ശക്തമായി എതിര്‍ക്കും. ന്യൂനപക്ഷ വര്‍ഗീയതയ്‌ക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നത്. ന്യൂനപക്ഷ വിഭാഗത്തിനെതിരെയല്ല. സ്വര്‍ണക്കടത്തും ഹവാല പണവും ഏറ്റവും കൂടുതല്‍ നടക്കുന്നത് മലപ്പുറത്താണെന്നും കണക്ക് വിശദീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് വിമാനത്താവളം മലപ്പുറത്താണ് സ്ഥിതിചെയ്യുന്നത്. 2020 മുതലുള്ള സ്വര്‍ണക്കടത്തില്‍ ആകെ കേരളത്തില്‍ പിടിക്കപ്പെട്ടത് 147.79 കിലോഗ്രാം ആണ്. ഇതില്‍ 124.47 കിലോഗ്രാമും കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ടാണ് പിടിക്കപ്പെട്ടത്. സ്വാഭാവികമായും അത് വിമാനത്താവളം സ്ഥിതിചെയ്യുന്ന ജില്ലയുടെ ഗണത്തില്‍ എണ്ണപ്പെടും. അതിനെ മലപ്പുറത്തിനെതിരായി ചിത്രീകരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വര്‍ഗീയ ശക്തികള്‍ പിന്നിലുണ്ടെന്ന് കരുതി നാക്ക് വാടകയ്ക്ക് കൊടുത്ത് എന്തും വിളിച്ചുപറയാമെന്ന് കരുതേണ്ടെന്നും പി.വി. അന്‍വര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. വഴിയില്‍നിന്ന് വായില്‍ തോന്നിയത് വിളിച്ചുകൂവിയാല്‍ അതുകേട്ട് നടപടിയെടുക്കുന്ന പാര്‍ട്ടിയല്ല സി.പി.എം. സി.പി.എമ്മിന് അതിന്റേതായ സംഘടനാ രീതിയതുണ്ട്. ആ ചട്ടക്കൂടില്‍ ഒതുങ്ങിനിന്നാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയെ തെറ്റിലേക്ക് വലിച്ചിഴക്കാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

pv anwar mla malappuram cheif minister pinarayi vijayan Gold smuggling case