/kalakaumudi/media/media_files/2025/08/28/biju-2025-08-28-14-49-24.jpg)
ഡോ.ബിജുവിന്റെ "പപ്പാ ബുക്ക "ഓസ്‌കാറിന്
തിരുവനന്തപുരം:ഡോ.ബിജു സംവിധാനം ചെയ്ത സിനിമ "പപ്പ ബുക്ക "ഓസ്കാർ എൻട്രി നേടി .2026 ലെ മികച്ച വിദേശസിനിമയ്ക്ക് പാപ്‌വന്യുഗിനിയുടെ ഔദ്യോഗിക എൻട്രിയാണ് .ആദ്യമായാണ് ഈ രാജ്യം ഓസ്‌കാറിന് സിനിമ അയക്കുന്നത് .ഒരു ഇന്ത്യക്കാരൻ സംവിധാനം ചെയ്ത ചിത്രം മറ്റൊരു രാജ്യത്തിൻറെ ഔദ്യോഗികഎൻട്രിയാവുന്നതും ആദ്യം .ഇന്ത്യ പാപുവ സംയുക്ത നിർമ്മാണമാണ് .മൂന്നുവട്ടം ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുള്ള ഡോ ബിജുവിന്റെ ചിത്രങ്ങൾ വിവിധ രാജ്യന്തര ചലച്ചിത്രമേളകളിൽ അംഗീകാരം നേടിയിട്ടുണ്ട് .പാപുവ ന്യൂഗിനിയിലെ ഭാഷയായ ടോക്പിസിന് ഒപ്പം ഹിന്ദി ,ബംഗാളി ,ഇംഗ്ലീഷ് ഭാഷകളും ചിത്രത്തിലുണ്ട് .പ്രധാന കഥാപാത്രമായ പപ്പ ബുക്കയെ അവതരിപ്പിക്കുന്നത് ഗോത്ര വംശജനായ 85 കാരൻ സിനെബോബോരെയാണ് .പ്രശസ്ത ബംഗാളി നടിരിതബാരി ചക്രവർത്തി /മലയാളി നടൻ പ്രകാശ് ബാരെ എന്നിവരും ചിത്രത്തിലുണ്ട് .